Join News @ Iritty Whats App Group

രാ​ത്രി​യി​ലും ഭാ​ര്യ സാ​രി​യു​ടു​ക്ക​ണം, നൈ​റ്റ് ഡ്ര​സ് ധ​രി​ക്കു​ക​യു​ള്ളു​വെ​ന്ന് ഭാ​ര്യ; യു​വ​തി​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി; അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ യു​വ​തി


രാ​ത്രി​യി​ലും ഭാ​ര്യ സാ​രി​യു​ടു​ക്ക​ണം, നൈ​റ്റ് ഡ്ര​സ് ധ​രി​ക്കു​ക​യു​ള്ളു​വെ​ന്ന് ഭാ​ര്യ; യു​വ​തി​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി; അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ യു​വ​തി


ബം​ഗ​ളൂ​രു: നൈ​റ്റ് ഡ്ര​സ് ധ​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ തീ​കൊ​ളു​ത്തി. എ​ൺ​പ​തു ശ​ത​മാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റ യു​വ​തി ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ൽ. ക​ർ​ണാ​ട​ക ബെ​ല​ഗാ​വി​യി​ലെ ന​ന്ദ്ഗ​ഡ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

രാ​ത്രി വ​സ്ത്രം ധ​രി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി കൃ​ഷ്ണ പാ​ട്ടീ​ലും(34) ഭാ​ര്യ മ​ഞ്ജു​ള​യും (32) ത​മ്മി​ൽ ത​ർ​ക്കം പ​തി​വാ​യി​രു​ന്നെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച രാ​ത്രി​യും ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​യി. സാ​രി​യു​ടു​ക്കാ​ൻ കൃ​ഷ്ണ പാ​ട്ടീ​ൽ നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും മ​ഞ്ജു​ള വ​ഴ​ങ്ങി​യി​ല്ല.

ഇ​തി​ന്‍റെ ദേ​ഷ്യ​ത്തി​ൽ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് കൃ​ഷ്ണ പാ​ട്ടീ​ൽ ഭാ​ര്യ​യെ തീ ​കൊ​ളു​ത്തു​കാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബെ​ല​ഗാ​വി​യി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ പ്ര​വേ​ശി​പ്പി​ച്ച മ​ഞ്ജു​ള​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ഗോ​വ​യി​ലേ​ക്കു മാ​റ്റി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൃ​ഷ്ണ​പാ​ട്ടീ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group