Join News @ Iritty Whats App Group

പത്താം ക്ലാസുകാരിയെ കൊലപ്പെടുത്തി ബന്ധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

പത്താം ക്ലാസുകാരിയെ കൊലപ്പെടുത്തി ബന്ധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്


കോഴിക്കോട്: മൂഴിക്കലില്‍ പത്താം ക്ലാസുകാരിയെ കൊലപ്പെടുത്തി ബന്ധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.കിണറ്റില്‍ നിന്ന് ലഭിച്ച നസ്രീനയുടെ ഫോണില്‍ നിന്നാണ് നിർണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

അദ്നാൻ വൈരാഗ്യത്തെ തുടർന്ന് നടത്തിയ കൊലപാതകം ആസൂത്രിതമെന്നും തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നെന്നും അന്വേഷണസംഘം വ്യക്തമാക്കി.

16 കാരിയായ നസ്രീനയെ കൊലപ്പെടുത്തിയ ശേഷം, 20കാരൻ അദ്നാൻ ആത്മഹത്യ ചെയ്ത കേസിലെ നിർണായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്ത നസ്രീനയുടെ ഫോണ്‍ പരിശോധനയിലാണ് വിവരങ്ങള്‍ ലഭിച്ചത്. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം നസ്രീനയുടെ മൊബൈല്‍ ഫോണില്‍ നിന്നും അദ്നാൻ സുഹൃത്തിന് വാട്സ് ആപ്പ് സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തി. നസ്രീന സന്ദേശം അയക്കുന്ന രീതിയിലാണ് അദ്നാൻ ചാറ്റ് ചെയ്തത്. അദ്നാൻ പുലർച്ചെ 1.45 ന് മരിച്ചെന്നായിരുന്നു സന്ദേശം. താങ്കള്‍ക്ക് നല്‍കാനുള്ള പണം അദ്നാന് നല്‍കാനാകില്ലെന്നും മാങ്കാവ് സ്വദേശിക്കയച്ച സന്ദേശത്തിലുണ്ട്.

താങ്കള്‍ ആരാണെന്ന ചോദ്യത്തിന് അദ്നാൻ്റെ സുഹൃത്തെന്നായിരുന്നു മറുപടി. സംഭവവുമായി ബന്ധപ്പെട്ട് അദ്നാൻ്റെ സുഹൃത്തിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അദ്നാന് ബൈക്ക് വാടകയ്ക്ക് നല്‍കിയ യുവാവ് ആണ് മൊഴി നല്‍കിയത്. കേസില്‍ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി പോലീസ് സ്ഥിരീകരിക്കുന്നു. ഫോണുകള്‍ കിണറ്റില്‍ എറിഞ്ഞത് ബന്ധുക്കള്‍ ആകാം എന്നാണ് സംശയം. ബന്ധുക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group