താപനില വ്യതിയാനം: വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി ദുരന്തനിവാരണ അഥോറിറ്റി
ഇടുക്കി: ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് ദുരന്തനിവാരണ നിയമം അനുസരിച്ച് ശിക്ഷാര്‍ഹമാണെന്ന് ദുരന്തനിവാരണ അഥോറിറ്റി അധികൃതര്‍ അറിയിച്ചു.
29 മുതല്‍ മേയ് 12 വരെ താപനില 45 ഡിഗ്രി മുതല്‍ 55 ഡിഗ്രി വരെ ഉയരുമെന്നും തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും ചൂട് മൂലം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാമെന്നുമാണ് പ്രചാരണം. കാറുകളില്‍ ഇന്ധനടാങ്കുകള്‍ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ വാട്സാപ്പ് സന്ദേശവും പുറത്തുവരുന്നുണ്ട്. സിവില്‍ ഡിഫന്‍സ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. എന്നാല്‍, കേരളത്തില്‍ സിവില്‍ ഡിഫന്‍സ് വകുപ്പില്ല.
കേരളത്തിലെ സിവില്‍ ഡിഫന്‍സ് അഗ്നിരക്ഷാസേനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേനയാണ്. ഔദ്യോഗിക അറിയിപ്പുകള്‍ക്കും മുന്നറിയിപ്പുകള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ ഔദ്യോഗിക പേജുകള്‍, വെബ്സൈറ്റ് എന്നിവ സന്ദര്‍ശിക്കണം. കേരളത്തില്‍ താപനില 54 ഡിഗ്രി ആകുമെന്ന പ്രവചനം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
Post a Comment