Join News @ Iritty Whats App Group

വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന് സണ്ണി ജോസഫിന്റെ പരാതി; രണ്ട് പേര്‍ക്കെതിരെ കേസെടുത്തു

വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന് സണ്ണി ജോസഫിന്റെ പരാതി; രണ്ട് പേര്‍ക്കെതിരെ കേസെടുത്തു


കെ പിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാതിയില്‍ കേസെടുത്തു. കെപിസിസി പ്രസിഡന്റായ തന്റെ പേരില്‍ വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്.

അഡ്വ. കെ ജെ ജോസഫ്, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കണ്ണൂര്‍ എംപി കെ സുധാകരന് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്നാവശ്യപ്പെട്ട് എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് സണ്ണി ജോസഫ് കത്ത് നല്‍കി എന്ന തരത്തിലായിരുന്നു പ്രചരണം.

രണ്ട് പേരുടെയും ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു പ്രചരണം. സണ്ണി ജോസഫിന്റെ പരാതിയില്‍ സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ നിന്ന് കത്ത് പോയെന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നാണ് പരാതിയില്‍ പറയുന്നത്.

കെ സുധാകരന് കണ്ണൂരില്‍ സീറ്റ് നല്‍കരുതെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മണ്ഡലത്തില്‍ ടി ഒ മോഹനനെ പിന്തുണച്ചും കെ സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച്‌ ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ നിന്ന് കത്ത് നല്‍കിയെന്നാണ് ആരോപണം. സമൂഹമാധ്യമങ്ങളിലാണ് സണ്ണി ജോസഫിന്റെ ലെറ്റര്‍പാഡില്‍ തയ്യാറാക്കിയ കത്ത് പ്രചരിക്കുന്നത്.ഇതിനെതിരെയാണ് പരാതി.

Post a Comment

Previous Post Next Post
Join Our Whats App Group