Join News @ Iritty Whats App Group

ശ്രീകൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസ; ചേർത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍

ശ്രീകൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസ; ചേർത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍


ശ്രീകൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസ; ചേർത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍ആലപ്പുഴ: ആലപ്പുഴ: ചേർത്തലയിൽ മന്തിക്കടയുടെ വിഷുദിന ആശംസ പോസ്റ്റർ വിവാദത്തില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. ചേർത്തലയിലെ മെഹർ മന്തിക്കട ഉടമകളിലൊരാളായ ഹർഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 

ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തിരുന്നത്. ആലപ്പുഴയിലെ അഭിഭാഷകന്റെ പരാതിയിലാണ് കേസെടുത്തത്.

അതേസമയം, പോസ്റ്റർ പുറത്തുനിന്നുള്ള ആളെ കൊണ്ടാണ് ചെയ്യിച്ചിരുന്നതും തന്‍റെ അറിവോടെയല്ലെന്നുമാണ് ഉടമയുടെ വിശദീകരണം. വിവാദമായ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിട്ടില്ലെന്നും പകരം മറ്റൊരു പോസ്റ്റർ തയ്യാറാക്കിയിരുന്നതായും ഉടമ വിഡിയോയില്‍ പറയുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഉടമ പറഞ്ഞു. ഹോട്ടലിന് പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.

1 تعليقات

  1. എന്തിനാ അറിയാത്ത കാര്യങ്ങളൊക്കെ ചെയ്യാൻ നിക്കുന്നത് . ആശംസിക്കാതിരുന്നൂടെ എന്നാ മതവികാരം വ്രണപ്പെടുത്തുകയൊന്നും ചെയ്യൂലല്ലോ . അവരവരുടെ കാര്യം നോക്കി ജീവിക്കാൻ പഠിക്ക് . ആ ഒരൊറ്റ പോസ്റ്ററ് കൊണ്ട് സോഷ്യൽ മീഡിയ മൊത്തം വംശീയതയും കൊലവിളിയും കൊണ്ട് നിറഞ്ഞില്ലേ ? ഇട്ടവർക്ക് മാപ്പ് പറഞ്ഞാൽ തീർന്നു . .

    ردحذف

إرسال تعليق

أحدث أقدم
Join Our Whats App Group