Join News @ Iritty Whats App Group

പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി, വനിതാ ബില്ലില്‍ ദൂരദര്‍ശനിലൂടെ രാജ്യത്തോടുള്ള അഭിസംബോധന ഗുരുതര പെരുമാറ്റ ചട്ട ലംഘനമെന്ന് ആക്ഷേപം

പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി, വനിതാ ബില്ലില്‍ ദൂരദര്‍ശനിലൂടെ രാജ്യത്തോടുള്ള അഭിസംബോധന ഗുരുതര പെരുമാറ്റ ചട്ട ലംഘനമെന്ന് ആക്ഷേപം


ദില്ലി: വനിത സംവരണ ഭേദഗതി ബില്ല് പാര്‍ലമെന്‍റില്‍ പാരാജയപ്പെട്ട സാഹര്യത്തില്‍ പ്രധാനമന്ത്രി ഇന്നലെ രാജ്യത്തോട് നട ത്തിയ ംഭിസംഭോധനക്കെതിരെ  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മോദിയുടേത് നേരത്തെ തയ്യാറാക്കിയ പ്രസംഗമായിരുന്നു .നാടകത്തിൻ്റെ അവസാനമാണ് .്രസംഗം.പ്രധാനമന്ത്രിക്കെതിരെ പി സന്തോഷ് കുമാർ എംപി തെരഞ്ഞെടുപ്പ‌് കമ്മീഷന് പരാതി നല്കി.പ്രധാനമന്ത്രിയുടേത് ഗുരുതര പെരുമാറ്റ ചട്ട ലംഘനമാണ്.അന്വേഷണം നടത്തി ആവശ്യമായ നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്അയച്ച പരാതിയില്‍ പറയുന്നു.എങ്ങനെ ദൂരദർശനും ആകാശവാണിയും ഉപയോഗിച്ച് പ്രസംഗം നടത്തിയെന്ന് അദ്ദേഹം ചോദിച്ചു എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയില്ല.നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

വനിതാ ബില്ലിലെ പ്രധാനമന്ത്രിയുടെ പ്രതികരണത്തിനിതെരെ തെരഞ്ഞടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരയും പരാതി നൽകി .പ്രധാനമന്ത്രി ദൂരദർശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത് തെരഞ്ഞെടുപ്പ് ചട്ടലംഘനം.മാതൃകാ പെരുമാറ്റച്ചട ലംഘനം നടത്തിയ പ്രധാനമന്ത്രിക്കെതിരെ നടപടി വേണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post
Join Our Whats App Group