Join News @ Iritty Whats App Group

ഡോണൾഡ് ട്രംപിന്‍റെ വിരുന്നില്‍ വെടിവെപ്പ്, പ്രതി കസ്റ്റഡിയിൽ, ആദ്യ ചിത്രങ്ങൾ പുറത്ത്, അഞ്ച് മുതല്‍ എട്ട് റൗണ്ട് വെടിവെപ്പെന്ന് സൂചന

ഡോണൾഡ് ട്രംപിന്‍റെ വിരുന്നില്‍ വെടിവെപ്പ്, പ്രതി കസ്റ്റഡിയിൽ, ആദ്യ ചിത്രങ്ങൾ പുറത്ത്, അഞ്ച് മുതല്‍ എട്ട് റൗണ്ട് വെടിവെപ്പെന്ന് സൂചന


വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിൽ പങ്കെടുത്ത ഹോട്ടലിൽ വെടിയുതിർത്ത പ്രതിയുടെ ആദ്യ ഫോട്ടോ പുറത്തുവന്നു. നിലത്ത് കമിഴ്ന്ന് കിടക്കുന്ന ഇയാളെ സായുധരായ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. പ്രതി ന​ഗ്നനായതിൽ കീഴ്ഭാഗം പത്രങ്ങൾ കൊണ്ട് മൂടിയ നിലയിലാണ്. സംഭവത്തെത്തുടർന്ന് സുരക്ഷാ സേന പ്രദേശം വളഞ്ഞ് തീവ്രമായ നടപടികൾ ആരംഭിച്ചു. പൊലീസ് വാഹനങ്ങളും ആംബുലൻസുകളും വേദി വളഞ്ഞു. വേദിയിൽ നിന്ന് ഒഴിപ്പിച്ചതിന് പിന്നാലെ, വെടിവെച്ചയാളെ പിടികൂടിയെന്ന് ട്രംപ് അറിയിച്ചു.

ഇന്നലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് പങ്കെടുത്ത ചടങ്ങിൽ വെടിയൊച്ച കേട്ടത്. വാഷിംഗ്ടൺ ഹിൽട്ടൺ ഹാളിൽ ശനിയാഴ്ച രാത്രി (യുഎസ് സമയം) മാധ്യമപ്രവർത്തകർക്കായി ഒരുത്തിയ അത്താഴ വിരുന്നിനിടെയായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും ചടങ്ങിൽ നിന്ന് മാറ്റി. വെടിവെച്ചയാൾ കസ്റ്റഡിയിൽ എന്ന് റിപ്പോർട്ട്. വെടിവെപ്പില്‍ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

Post a Comment

Previous Post Next Post
Join Our Whats App Group