മൊബൈല്‍ ഫോണുകളും പണവും മോഷ്ടിച്ചുവെന്ന് ആരോപിച്ച് മർദിച്ചു; പെരുമ്പാവൂര്‍ ആള്‍ക്കൂട്ടക്കൊല; കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു
കൊച്ചി: പെരുമ്പാവൂരിലെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. അസം സ്വദേശിയായ നൂറുല്‍ ഹുസൈന് (26) ആണ് കൊല്ലപ്പെട്ടത്. നൂറുല്‍ ഹുസൈന് മോഷണ കേസുകളില്‍ അടക്കം പ്രതിയാണ്. അസം സ്വദേശികളായ ആറു പേരെയാണ് സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്തത്.
മൊബൈല്‍ ഫോണുകളും പണവും മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊന്നത്. അസാം സ്വദേശികളായ അലാവുദ്ദീന്‍, മിനാരുള്‍, സാക്കിര്‍ ഹുസൈന്, ഹബീസുദീന്‍, ഹസന് അലി, മുസമ്മില്‍ എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂര്‍ മുടിക്കലിലെ എ.എം വിനീര്‍ എന്ന സ്ഥാപനത്തില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിനടുത്ത് എത്തിയ യുവാവിനെ മുറിയിലിട്ടാണ് തല്ലിക്കൊന്നത്. മരത്തടിയുടെ റോളര്‍ ഉപയോഗിച്ചായിരുന്നു അതിക്രൂരമായ മര്‍ദനം. യുവാവിന്റെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
Post a Comment