സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം എഡിറ്റ് ചെയ്ത് ആർഎസ്എസ് വേഷത്തിൽ പ്രചരിപ്പിച്ചു, കേസെടുത്ത് ചന്തേര പൊലീസ്
കാസർകോട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം എഡിറ്റ് ചെയ്ത് ആർ.എസ്.എസ് വേഷത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിൽ ചന്തേര പൊലീസ് കേസെടുത്തു. മുസ്ലിം ലീഗ് പടന്ന പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയിൽ ആണ് നടപടി. 'പടന്ന നാട്' എന്ന വാട്സാപ്പ് ഗ്രൂപ്പിൽ എം.വി.സി മുഹമ്മദ് കുഞ്ഞി എന്ന വ്യക്തിയാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
ചിത്രം കേരളത്തിലുടനീളമുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് വ്യാപകമായി ഫോർവേഡ് ചെയ്യപ്പെട്ടതായും ലീഗ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ സംഭവം മതസ്പർധയ്ക്കും വർഗീയ സംഘർഷത്തിനും വഴിവെച്ചേക്കാമെന്ന് ഭയപ്പെടുന്നതായും അതിനാൽ ചിത്രം പ്രചരിപ്പിച്ച വ്യക്തിക്കും ഗ്രൂപ്പ് അഡ്മിൻ ബി.എസ്. ഷെറീഫിനുമെതിരെ നടപടി വേണമെന്നുമായിരുന്നു പരാതി.
Post a Comment