മകളുടെ വിവാഹം ക്ഷണിക്കാൻ എത്തിയ പിതാവിന് അയൽവാസിയുടെ കിണറിൽ വീണ് പരിക്ക്
പയ്യാവൂർ : മകളുടെ വിവാഹം ക്ഷണിക്കാൻ എത്തിയ പിതാവിന് അയൽവാസിയുടെ കിണറിൽ വീണ് പരിക്ക്. വീട്ടുമുറ്റത്ത് കെട്ടിയിരുന്ന നായ കുരച്ചു ചാടിയതുമൂലമാണ് പയ്യാവൂർ കോയാടൻ വീട്ടിൽ രാജൻ കാൽ വഴുതി കിണറിൽ വീണത്. പയ്യാവൂർ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പയ്യാവൂർ പോലീസും ഉടൻ സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരിട്ടിയിൽ നിന്നും ഫയർ & റെസ്ക്യൂ എത്തിയാണ് രാജനെ പുറത്തെടുത്തത്. പ്രാഥമിക ശുശ്രൂഷകൾ നൽകി ഉടൻ ആംമ്പുലൻസിൽ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു
Post a Comment