കേരളം നാളെ പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ
കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പിനുള്ള സമയം. ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണമാണ്. നിശബ്ദപ്രചാരണ സമയത്തെ ഉത്തരവ് ലംഘിക്കുന്നവര്‍ക്കുനേരെ കര്‍ശന നടപടി സ്വീകരിക്കും. വോട്ടിങ് യന്ത്രം അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ എട്ടുമുതല്‍ നിയോജകമണ്ഡലതല കേന്ദ്രങ്ങളില്‍ നടക്കും.
വോട്ടിങിനെത്തുന്ന വോട്ടര്‍മാര്‍ക്ക് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല. വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സുരക്ഷിതമായിവെക്കാന്‍ മൊബൈല്‍ ഡെപ്പോസിറ്റ് സൗകര്യവും ബൂത്തുകളില്‍ ഒരുക്കും.
സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണുള്ളത്. സർവീസ് വോട്ടർമാരുടെ എണ്ണം 53,984 ആണ്. 883 സ്ഥാനാർത്ഥികളാണ് വിവിധ മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നത്. 24 താൽക്കാലിക ബൂത്ത് ഉൾപ്പെടെ 30,495 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകൾ 2040 എണ്ണമാണ്. ഇവിടെ സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടുണ്ട്.
Post a Comment