Join News @ Iritty Whats App Group

59 വർഷത്തെ ബന്ധം ഉപേക്ഷിച്ചു, കടുത്ത തീരുമാനമെടുത്ത് യുഎഇ; ഒപെകിൽ നിന്ന് പിൻമാറി, മെയ് 1 മുതൽ പ്രാബല്യത്തിൽ

59 വർഷത്തെ ബന്ധം ഉപേക്ഷിച്ചു, കടുത്ത തീരുമാനമെടുത്ത് യുഎഇ; ഒപെകിൽ നിന്ന് പിൻമാറി, മെയ് 1 മുതൽ പ്രാബല്യത്തിൽ


അബുദബി: എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് പിൻമാറി യുഎഇ. മെയ്‌ 1 മുതൽ പിന്മാറ്റം പ്രാബല്യത്തിൽ വരും. 1967 മുതലുള്ള അം​ഗമാണ് യുഎഇ. വിപണി ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള മാറ്റമെന്നാണ് വിശദീകരണം. ദേശീയ താല്പര്യങ്ങളും നിക്ഷേപകരോടുള്ള കടമയും പ്രധാനം എന്നും യുഎഇ വ്യക്തമാക്കി. അഞ്ചു പതിറ്റാണ്ടിലേറെയുള്ള ബന്ധമാണ് അവസാനിപ്പിക്കുന്നത്. കൂടുതൽ സ്വതന്ത്രമായ ഉത്പാദനം വിതരണം എന്നിവ ലക്ഷ്യമിട്ട് യുഎഇ സ്വതന്ത്രമായി തീരുമാനമെടുക്കുകയും അതിന് വേണ്ടി ഒപെക്, ഒപെക് പ്ലസ് കൂട്ടായ്മയിൽ നിന്ന് പുറത്തേക്ക് പോകുകയും ചെയ്യുന്നു എന്നാണിപ്പോള്‍ ഔദ്യോഗിക മാധ്യമം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്. ആഗോള ഊര്‍ജസംഭരണത്തിന് കൂടുതൽ വഴക്കമുളളതും വിശ്വസനീയമായതുമായ താങ്ങാനാവുന്നതുമായ വിതരണം ആവശ്യമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group