Join News @ Iritty Whats App Group

സമസ്ത സെന്റിനറി ; ഗ്രാറ്റിറ്റ്യുഡ് കോൺഫറൻസ് ഏപ്രിൽ 29 നാളെ വൈകുന്നേരം 3 മണിക്ക് ഇരിട്ടിയിൽ

സമസ്ത സെന്റിനറി ; ഗ്രാറ്റിറ്റ്യുഡ് കോൺഫറൻസ് ഏപ്രിൽ 29 നാളെ വൈകുന്നേരം 3 മണിക്ക് ഇരിട്ടിയിൽ


ഇരിട്ടി : കേരളീയ മുസ്‌ലിംകൾക്ക് ആത്മീയവും ബൗദ്ധികവും ധൈഷണികവുമായ നേതൃത്വം നൽകിയ പ്രസ്ഥാനമാണ് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ.സമസ്തയുടെ സെന്റിനെറി സമ്മേളനത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ആസ്വദിച്ചവെളിച്ചം എന്ന ആശയത്തിൽ എസ് എസ് എഫ് അൻപത്തി നാലാമത് സ്ഥാപക ദിനത്തിൽ ഇരിട്ടി ഡിവിഷൻ ഗ്രാറ്റിറ്റ്യുഡ് കോൺഫറൻസ് ഏപ്രിൽ 29 ന് വൈകീട്ട് മൂന്നിന് ഇരിട്ടി M2H ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

സമസ്‌ത ജില്ല മുശാവറ അംഗം യുസുഫ് ദാരിമി ഉസ്താദ് ആറളം ഉദ്ഘാടനം ചെയ്യും. ഡിവിഷൻ പ്രസിഡൻ്റ് ഉമർ മുക്താർ ബുഖാരി അധ്യക്ഷത വഹിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനീർ അഹ്ദൽ കണ്ണൂർ ജില്ല സെക്രട്ടറി മുനീർ ശാമിൽ ഇർഫാനി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. സമസ്‌ത സെന്ററിനെറിയുടെ ഭാഗമായി രൂപീകരിക്കുന്ന ഇസ്സകോഡ് ലോഞ്ചിംഗ് സമ്മേളനത്തിൽ വെച്ച് നടക്കും.പയഞ്ചരിമുക്ക് നിന്ന് ഇരിട്ടി ടൗണിലേക്ക് നടക്കുന്ന വിദ്യാർത്ഥി റാലിയോടെ സമാപിക്കും. സ്ഥാപക ദിനത്തിൽ യൂണിറ്റുകളിൽ പതാക ഉയർത്തൽ, സിയാറത്ത്, പ്രഭാതഭേരി,സൈക്കിൾ റാലി, സെക്‌ടർ പദയാത്ര, വിവിധ സാമൂഹിക - സാന്ത്വന പ്രവർത്തനങ്ങൾ എന്നിവ നടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group