Join News @ Iritty Whats App Group

കീഴൂർ മഹാദേവ ക്ഷേത്രം ദ്രവ്യകലശവും കൊടിയേറ്റ മഹോത്സവവും 2മുതൽ 11വരെ

കീഴൂർ മഹാദേവ ക്ഷേത്രം ദ്രവ്യകലശവും കൊടിയേറ്റ മഹോത്സവവും 2മുതൽ 11വരെ 



ഇരിട്ടി: കീഴൂർ മഹാദേവ ക്ഷേത്രത്തിൽ ദ്രവ്യകലശവും കൊടിയേറ്റ മഹോത്സവവും ഏപ്രിൽ 2 മുതൽ 11 വരെ. 3ന് വെള്ളിയാഴ്ച രാവിലെ ഗണപതിഹോമം, കലശപൂജ, കലശാഭിഷേകം, ഭഗവതി സ്ഥാനത്ത് പ്രതിമാസ പൂജ, ഉച്ചക്ക് അന്നദാനം, വൈകുന്നേരം നേരംപോക്ക് ആൽത്തറക്ക് സമീപത്തു നിന്നും കലവറ നിറക്കൽ ഘോഷയാത്ര എന്നിവ നടക്കും. 4ന് ശനിയാഴ്ച വൈകുന്നേരം ആചാര്യവരണം, മുളയിട്ടു പൂജ, തുടർന്ന് കൊടിയേറ്റ്, രാത്രി 9 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരിയുടെ പ്രഭാഷണം. 
 
5ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രതിമാസ മൃത്യുഞ്ജയഹോമം, തുടർന്ന് 11മണിക്ക് നടക്കുന്ന മാതൃസംഗമത്തിൽ കെ.വി. മീരടീച്ചറുടെ പ്രഭാഷണം, രാത്രി 9ന് ദേവഗീതം ഭജൻസ് ബംഗളൂരു ഒരുക്കുന്ന ഭജൻ സന്ധ്യ. 
 
6ന് തിങ്കളാഴ്ച വൈകുന്നേരം 6.30ന് ബ്രഹ്മശ്രീ കേശവൻ നമ്പൂതിരി ബദിരമന അവതരിപ്പിക്കുന്ന തിടമ്പ് നൃത്തം, രാത്രി 9ന് 15 വയസ്സിനു കീഴെയുള്ള കുട്ടികൾ അവതരിപ്പിക്കുന്ന പ്രാദേശിക കലാ പരിപാടികൾ.
 
7ന് ചൊവ്വാഴ്ച രാവിലെ 7.30ന് ഉത്സവബലി, പറയെടുപ്പ്, വൈകുന്നേരം 6.30ന് ശിവപ്രസാദ് മനോളിത്തായയുടെ തിടമ്പ് നൃത്തം, രാത്രി 9ന് ബിഗ് ബാന്റ് കാലിക്കറ്റ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യുഷൻ. 
 
8ന് ബുധനാഴ്ച ഉച്ചക്ക് 2മണിക്ക് അക്ഷരശ്ലോക സദസ്സ്, 6.30ന് ശ്രീനിധി ഭാഗവത് കാസർകോടിന്റെ തിടമ്പ് നൃത്തം, രാത്രി 9ന് കലാമണ്ഡലം ശ്രീനാഥ് ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്.
 9ന് വ്യാഴാഴ്ച വൈകുന്നേരം 6.30ന് മോതിരം വെച്ച് തൊഴൽ, തുടർന്ന് വട്ടക്കുന്നം ഹരികൃഷ്ണൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം, തായമ്പക, രാത്രി 9ന് 15 വയസ്സിനു മുകളിലുള്ളവർ അവതരിപ്പിക്കുന്ന പ്രാദേശിക കലാപരിപാടികൾ, 10ന് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് മോതിരം വെച്ച് തൊഴൽ, വട്ടക്കുന്നം ഹരികൃഷ്ണൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം, പാണ്ടിമേള സഹിതം പള്ളിവേട്ട, തുടർന്ന് വെടിക്കെട്ട്, പള്ളിക്കുറുപ്പ്. 

ഉത്സവത്തിന്റെ സമാപനദിവസമായ 11ന് രാവിലെ പള്ളിയുണർത്തൽ, കണികാണിക്കൽ, യാത്രാഹോമം, ബാവലിയിൽ ആറാട്ട്, കൊടിയിറക്കൽ, കലശാഭിഷേകം, ഉച്ചപൂജക്കു ശേഷം സമൂഹ സദ്യ. എല്ലാവർഷവും ഏപ്രിൽ 9ന് രാവിലെ നടന്നുവരാറുള്ള ഉത്സവത്തിലെ പരമപ്രധാന ചടങ്ങുകളിൽ ഒന്നായ ഉത്സവബലിയും പറയെടുപ്പും തിരഞ്ഞെടുപ്പ് നടക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 7ന് ചൊവ്വാഴ്ചയിലേക്ക്‌ മാറ്റി. ഉത്സവനാളിൽ എല്ലാ ദിവസവും അന്നപ്രസാദവും ഉണ്ടായിരിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group