Join News @ Iritty Whats App Group

രാത്രി ഉറങ്ങാൻ കിടന്ന 15-കാരി രാവിലെ മരിച്ച നിലയിൽ; ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചെന്ന് സംശയം

രാത്രി ഉറങ്ങാൻ കിടന്ന 15-കാരി രാവിലെ മരിച്ച നിലയിൽ; ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചെന്ന് സംശയം


കോഴിക്കോട്: ഉറങ്ങാന്‍ കിടന്ന പതിനഞ്ചുകാരിയെ രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. മൊകേരി തയ്യുള്ളതില്‍ സജീവന്റെ മകള്‍ വൈഗ(15) ആണ് മരിച്ചത്. വൈഗക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. ചികിത്സ നടക്കുന്നുണ്ടായിരുന്നു.

ഇന്ന് രാവിലെ വൈഗ എഴുന്നേല്‍ക്കാഞ്ഞതിനെ തുടര്‍ന്ന് ഏഴരയോടെ വീട്ടുകാര്‍ ഉണര്‍ത്താന്‍ ശ്രമിച്ചു. അപ്പോൾ അനക്കമില്ലാത്ത അവസ്ഥയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ കുറ്റ്യാടി ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നേരത്തെ മരണം സംഭവിച്ചതായാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സംഭവത്തില്‍ തൊട്ടില്‍പ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post
Join Our Whats App Group