Join News @ Iritty Whats App Group

ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്‍, സ്തംഭിക്കും

ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്‍, സ്തംഭിക്കും


ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധം ശക്തമായിരിക്കെ സുപ്രധാന പ്രഖ്യാപനവുമായി ഇറാന്‍. അമേരിക്കന്‍ കമ്പനികളെ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്.

തിയ്യതിയും സമയവും പ്രഖ്യാപിച്ചാണ് ഇറാന്റെ താക്കീത്. ഏപ്രില്‍ ഒന്നിന് രാത്രി എട്ട് മണിക്ക് ആക്രമണം തുടങ്ങുമെന്ന് ഇറാന്‍ വിപ്ലവ സേന അറിയിച്ചു. ആദ്യമായിട്ടാണ് ഇറാന്‍ ഈ നീക്കം നടത്താന്‍ പോകുന്നത്. ഇത് ലോക വിപണിയെ പിടിച്ചുലച്ചേക്കും.



ഇറാനില്‍ അമേരിക്കയും ഇസ്രായേലും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇതിനുള്ള മറുപടിയായിട്ടാണ് അമേരിക്കന്‍ കമ്പനികള്‍ ആക്രമിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയത്. 18 കമ്പനികളുടെ പേരുകള്‍ ഇറാന്‍ എടുത്തു പറയുന്നു. മൈക്രോസോഫ്റ്റും ഗൂഗിളും ആപ്പിളുമെല്ലാം ഇതില്‍പ്പെടും. ലോകത്തെ മുന്‍നിര കമ്പനികളെ ഇറാന്‍ ആക്രമിച്ചാല്‍ വിപണിയില്‍ പ്രതിഫലനമുണ്ടാകുമെന്ന് തീര്‍ച്ചയാണ്.

ബോയിങ്, ടെസ്ല, ഐബിഎം, ഇന്റല്‍ തുടങ്ങി 18 അമേരിക്കന്‍ കമ്പനികളുടെ പേര് എടുത്തു പറഞ്ഞാണ് ഇറാന്റെ ഭീഷണി. ഈ കമ്പനികളുടെ പശ്ചിമേഷ്യയിലെ പ്രവര്‍ത്തനം തടസപ്പെട്ടേക്കാമെന്നും ഇറാന്‍ സൈന്യം പറയുന്നു. ഇറാനില്‍ അമേരിക്ക നടത്തുന്ന ഭീകര പ്രവര്‍ത്തനത്തിന് പകരമാണ് അമേരിക്കന്‍ കമ്പനികളെ ആക്രമിക്കാന്‍ തീരുമാനിച്ചത് എന്നും വിപ്ലവ സേന പ്രസ്താവനയില്‍ അറിയിച്ചു.


ഈ കമ്പനികളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും ജീവന്‍ രക്ഷിക്കാന്‍ ഓഫീസില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നും പ്രസ്താവനയിലുണ്ട്. അമേരിക്കയുടെ പ്രമുഖ കമ്പനികളും എഐ കമ്പനികളും ഇനി മുതല്‍ തങ്ങളുടെ ലക്ഷ്യമാണ്. അതുകൊണ്ടുതന്നെ ബുധനാഴ്ച രാത്രി എട്ട് മണി മുതല്‍ ആക്രമണം തുടങ്ങും. ജീവനക്കാര്‍ തൊഴില്‍ ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നും ഇറാന്‍ സൈന്യം ആവശ്യപ്പെട്ടു.

ഹോര്‍മുസില്‍ ആവശ്യമുള്ളവര്‍ ഇടപെട്ടോളൂ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യത്യസ്തമായ പ്രതികരണങ്ങളാണ് നടത്തുന്നത്. നേരത്തെ യൂറോപ്യന്‍ രാജ്യങ്ങളോട് ഇറാനെതിരായ നീക്കത്തില്‍ പങ്കാളികളാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഹോര്‍മുസ് തുറക്കാന്‍ സഹകരിക്കണം എന്നും ആവശ്യപ്പെട്ടു. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ട്രംപിന്റെ പ്രസ്താവന മുഖവിലക്കെടുത്തില്ല. മാത്രമല്ല, ഇറ്റലിയും സ്‌പെയിനും തങ്ങളുടെ സ്ഥലങ്ങള്‍ ഇറാനെതിരായ നീക്കത്തിന് ഉപയോഗിക്കരുത് എന്നും വ്യക്തമാക്കി.

ഹോര്‍മുസ് വഴി കപ്പലുകള്‍ സര്‍വീസ് നടത്തണം എങ്കില്‍ സ്വന്തമായി ഇറങ്ങി പ്രവര്‍ത്തിക്കണം എന്നാണ് ട്രംപ് ഒടുവില്‍ പറഞ്ഞിരിക്കുന്നത്. അമേരിക്കയുടെ സഹായം പ്രതീക്ഷിക്കേണ്ട എന്നും ട്രംപ് സൂചിപ്പിക്കുന്നു. നിങ്ങളുടെ കപ്പല്‍ നിങ്ങള്‍ തന്നെ രക്ഷിക്കണം എന്നാണ് ട്രംപ് എല്ലാ രാജ്യങ്ങളോടും പറയുന്നത്. ഇസ്രായേലിന്റെയും അമേരിക്കയുടെയും കപ്പലുകള്‍ ഒഴികെ മറ്റെല്ലാ രാജ്യങ്ങളുടെ കപ്പലുകളും ഹോര്‍മുസ് വഴി കടത്തിവിടുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്.

അതിനിടെ കരയുദ്ധം ഏത് സമയവും അമേരിക്ക തുടങ്ങിയേക്കും. കൂടുതല്‍ സൈനികരെ മേഖലയില്‍ എത്തിച്ചിട്ടുണ്ട്. ആയുധ ശേഷിയും വര്‍ധിപ്പിച്ചു. ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. എന്താണ് അമേരിക്കയുടെ നീക്കം എന്ന് അവ്യക്തമാണ്. ഇറാനിലേക്ക് വിദേശ സൈന്യം കടന്നാല്‍ അവരുടെ മരണം ഉറപ്പാണ് എന്ന് ഇറാന്റെ സൈന്യം പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group