Join News @ Iritty Whats App Group

അ​ടു​ക്ക​ള​യി​ല്‍ ഗ്യാ​സ് തീ​ര്‍​ന്നു​പോ​കു​മെ​ന്ന് ഭ​യ​മാ​ണോ? വൈ​ദ്യു​തി ഉ​പ​യോ​ഗ പാ​ച​കം വൈ​കു​ന്നേ​രം ആ​റി​നു മു​മ്പാ​വ​ട്ടെ; നി​ര്‍​ദേ​ശ​വു​മാ​യി കെ​എ​സ്ഇ​ബി

അ​ടു​ക്ക​ള​യി​ല്‍ ഗ്യാ​സ് തീ​ര്‍​ന്നു​പോ​കു​മെ​ന്ന് ഭ​യ​മാ​ണോ? വൈ​ദ്യു​തി ഉ​പ​യോ​ഗ പാ​ച​കം വൈ​കു​ന്നേ​രം ആ​റി​നു മു​മ്പാ​വ​ട്ടെ; നി​ര്‍​ദേ​ശ​വു​മാ​യി കെ​എ​സ്ഇ​ബി


കോ​​ട്ട​​യം: പാ​​ച​​ക​​വാ​​ത​​കം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യ​​തോ​​ടെ പ​​ല​​രും വി​​റ​​ക​​ടു​​പ്പി​​ലേ​​ക്കും വൈ​​ദ്യു​​തി അ​​ടു​​പ്പി​​ലേ​​ക്കു​​മൊ​​ക്കെ പാ​​ച​​കം മാ​​റ്റി​​യി​​ട്ടു​​ണ്ട്. വി​​റ​​ക​​ടു​​പ്പി​​നേ​​ക്കാ​​ള്‍ കൂ​​ടു​​ത​​ല്‍ ഇ​​ന്‍​ഡ​​ക്‌​​ഷ​​ന്‍ കു​​ക്ക​​റു​​ക​​ളോ​​ടാ​​ണ് എ​​ല്ലാ​​വ​​ര്‍​ക്കും പ്രി​​യം. ഇ​​ന്‍​ഡ​​ക്‌​​ഷ​​ന്‍ കു​​ക്ക​​റി​​ല്‍ പാ​​ച​​കം പൊ​​ടി​​പൊ​​ടി​​ക്കു​​മ്പോ​​ള്‍ കെ​​എ​​സ്ഇ​​ബി പു​​തി​​യ നി​​ര്‍​ദേ​​ശ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്.

ഇ​​ന്‍​ഡ​​ക്‌​​ഷ​​ന്‍ കു​​ക്ക​​റി​​ല്‍ പാ​​ച​​കം ചെ​​യ്‌​​തോ​​ളൂ. പ​​ക്ഷേ, അ​​ത് പ​​ക​​ല്‍​സ​​മ​​യ​​ത്ത് മ​​തി​​യെ​​ന്നാ​​ണ് നി​​ര്‍​ദ്ദേ​​ശം. കെ​​എ​​സ്ഇ​​ബി​​യു​​ടെ ഫേ​​സ്ബു​​ക്ക് പേ​​ജി​​ലാ​​ണ് ഇ​​തു സം​​ബ​​ന്ധി​​ച്ച കു​​റി​​പ്പ് പ​​ങ്കു​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്.

അ​​ടു​​ക്ക​​ള​​യി​​ല്‍ ഗ്യാ​​സ് തീ​​ര്‍​ന്നു​​പോ​​കു​​മെ​​ന്ന് ഭ​​യ​​മാ​​ണോ? പ​​ക​​ല്‍ സ​​മ​​യ​​ത്ത് ഇ​​ന്‍​ഡ​​ക്‌​​ഷ​​ന്‍ സ്റ്റൗ, ​​മൈ​​ക്രോ​​വേ​​വ് ഓ​​വ​​ന്‍ എ​​ന്നി​​ങ്ങ​​നെ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള പാ​​ച​​ക​​രീ​​തി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചാ​​ല്‍ ഗ്യാ​​സി​​ന്‍റെ ഉ​​പ​​യോ​​ഗം പ​​ര​​മാ​​വ​​ധി കു​​റ​​യ്ക്കാ​​ന്‍ ക​​ഴി​​യും.

വൈ​​ദ്യു​​തി ആ​​വ​​ശ്യ​​ക​​ത കൂ​​ടി​​യ വൈ​​കു​​ന്നേ​​രം ആ​​റി​​നു ശേ​​ഷ​​മു​​ള്ള സ​​മ​​യം ഇ​​ല​​ക്‌​​ട്രി​​ക് പാ​​ച​​കം ഒ​​ഴി​​വാ​​ക്കാ​​നും ശ്ര​​ദ്ധി​​ക്കു​​മ​​ല്ലോ? ഇ​​ങ്ങ​​നെ​​യാ​​ണ് കെ​​എ​​സ്ഇ​​ബി​​യു​​ടെ കു​​റി​​പ്പ്.

ഏ​​പ്രി​​ല്‍ പ​​കു​​തി​​യോ​​ടെ സം​​സ്ഥാ​​ന​​ത്തെ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗം അ​​തി​​ന്‍റെ പ​​ര​​മാ​​വ​​ധി​​യി​​ലെ​​ത്തു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി മു​​ന്‍​ക​​രു​​ത​​ലെ​​ന്ന രീ​​തി​​യി​​ലാ​​ണ് കെ​​എ​​സ്ഇ​​ബി​​യു​​ടെ നി​​ര്‍​ദേ​​ശം.

Post a Comment

Previous Post Next Post
Join Our Whats App Group