കണ്ണൂര്‍ മാട്ടൂലില്‍ തട്ടുകടയിലെ ഗ്യാസ് സിലിൻഡര്‍ അടിച്ചു മാറ്റി, സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചുവെന്ന് ഉടമ
പഴയങ്ങാടി : മാട്ടൂലില്‍ ഗ്യാസ് സിലിൻഡർ മോഷണം പോയതായി പരാതി.മാട്ടൂല്‍ സൗത്ത് വില്ലേജ് ഓഫീസ് ധർമ്മ കിണറിന് സമീപം പ്രവർത്തിക്കുന്ന തട്ട് കടയില്‍ നിന്നുമാണ് ഫില്ല് ചെയ്‌തു വച്ച ഗ്യാസ് സിലിൻഡർ മോഷണം പോയത്.
പെരുന്നാള്‍ അവധി കഴിഞ്ഞ് ശനിയാഴ്ച്ച രാവിലെ ഉടമ കട തുറക്കാൻ എത്തിയപ്പോയിണ് സിലിൻഡർ നഷ്ടപ്പെട്ടതായി അറിഞ്ഞത്
മോഷണ ദൃശ്യം സമീപത്തുള്ള സി.സി ടി.വി പരിശോധിച്ചപ്പോള്‍ അതില്‍ പതിഞ്ഞിട്ടുണ്ട്. സിലിണ്ടർ മോഷ്ടിച്ച് കൊണ്ടു പോയവന്48 മണിക്കൂർ സമയം അനുവദിക്കുമെന്നും തിരികെ കൊണ്ട് തരാത്ത പക്ഷം മോഷണ ദൃശ്യം പോലീസിന് നല്‍കുകയും, സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് കടയുടമ അറിയിച്ചു
Post a Comment