Join News @ Iritty Whats App Group

ഒടുവിൽ മൗനം വെടിഞ്ഞ് ഇന്ത്യ, ആയത്തുള്ള ഖമനേയിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി; വിദേശകാര്യ സെക്രട്ടറി ഇറാൻ എംബസി സന്ദർശിച്ചു

ഒടുവിൽ മൗനം വെടിഞ്ഞ് ഇന്ത്യ, ആയത്തുള്ള ഖമനേയിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി; വിദേശകാര്യ സെക്രട്ടറി ഇറാൻ എംബസി സന്ദർശിച്ചു


ദില്ലി: അമേരിക്കൻ - ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. കേന്ദ്ര സർക്കാരിന് വേണ്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ദില്ലിയിലെ ഇറാൻ എംബസി സന്ദർശിച്ചാണ് അനുശോചനം അറിയിച്ചത്. എംബസിയിൽ തയ്യാറാക്കിയ അനുശോചന പുസ്തകത്തിൽ അദ്ദേഹം ഒപ്പിടുകയും ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഖമനേയി വധത്തിൽ ഇതുവരെയും പ്രതികരിക്കാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമ‍ർശനം ഉയർത്തിയിരുന്നു. സർക്കാരിന്റെ മൗനം ഇന്ത്യക്ക് നാണക്കേടാണ് എന്നായിരുന്നു പ്രതിപക്ഷ വിമർശനം. ഇതിന് പിന്നാലെയാണ് ഇന്ത്യ, ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയത്.

സംഘർഷം തൊട്ടടുത്ത് എത്തിയിട്ടും പ്രധാനമന്ത്രി മിണ്ടുന്നില്ല

അതേസമയം ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പൽ തകർത്ത സംഭവത്തിൽ പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് വിമർശനം കടുപ്പിച്ചു. അതിഥിയെ വിളിച്ചു വരുത്തി അപമാനിച്ചുവെന്നും ഒന്നും മിണ്ടാത്ത ഇന്ത്യയുടെ നയം നാണക്കേടാണെന്നും കോൺ​ഗ്രസ് വിമർശിച്ചു. സംഘർഷം തൊട്ടടുത്ത് എത്തിയിട്ടും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി വിർശിച്ചു. പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു എന്ന ആരോപണം വീണ്ടും ഉയർത്തിയാണ് രാഹുലിൻ്റെ പ്രതികരണം. പ്രധാനമന്ത്രി മറ്റുള്ളവരുടെ പാവയായി മാറിയെന്ന് കോൺ​ഗ്രസ് നേതാവ് പവൻ ഖേരയും പറഞ്ഞു. അമേരിക്കക്ക് മുന്നിലെ കീഴങ്ങടൽ രാജ്യത്തിൻ്റെ അന്തസ് ഇല്ലാതാക്കലാണ്. പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശിച്ചത് എന്തിനാണ്. ഖമനേയി വധത്തിൽ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. എപ്സ്റ്റീൻ ഗ്യാങ്ങിൽ നിന്ന് അനുവാദം ലഭിച്ചാൽ മാത്രമേ പ്രധാനമന്ത്രി മൗനം വെടിയൂ. എപ്സ്റ്റീൻ ഗ്യാങ്ങിൻ്റെ പിടിയിലാണ് മോദിയെന്നും പവൻ ഖേര പറഞ്ഞു. 38 കപ്പലുകളും പന്ത്രണ്ടായിരം നാവികരും കുടുങ്ങി കിടക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രവർത്തന ശൈലിയിൽ വാസുദേവ് ​​കുടുംബകത്തിന്റെ കണിക പോലും ഇല്ല. പ്രധാനമന്ത്രിയുടെ മൗനം കുറ്റകരമാണ്. രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് ഏറ്റ കളങ്കമാണ്. പ്രധാനമന്ത്രി സമ്മർദ്ദത്തിലാണെന്ന് ബജറ്റ് സമ്മേളനത്തോടെ വ്യക്തമായി. എപ്സ്റ്റീനിൻ ഫയലിൽ നിന്നും ഗൗതം അദാനിയിൽ നിന്നും മോദിക്ക് സമ്മർദമുണ്ട്. പെട്രോളിയം മന്ത്രി എവിടെ ആണെന്ന് അറിയില്ല. എപ്സ്റ്റീൻ്റെ പിടിയിലാണ്. കേന്ദ്ര മന്ത്രിമാർ മൗനം തുടരുകയാണ്. മന്ത്രിമാർ എവിടെ. വിദേശകാര്യ മന്ത്രി ചിരിക്കുകയാണ്. എപ്സ്റ്റീനിൻ്റെ സംഘം ജനാധിപത്യത്തെ തന്നെ അട്ടിമറിക്കുകയാണ്. ശബ്ദം ഉയർത്തുന്നവരെ നിശബ്ദമാക്കാൻ മാത്രമാണ് സർക്കാരിന് തിടുക്കം. അപലപിക്കാൻ പോലും കഴിയുന്നില്ല. ഇതാണോ പുതിയ ഇന്ത്യ എന്നും ഖേര ചോദിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group