Join News @ Iritty Whats App Group

ജില്ലയില്‍ സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയ്ക്ക് ജില്ലാ കമ്മിറ്റിയുടെ അംഗീകാരം

ജില്ലയില്‍ സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയ്ക്ക് ജില്ലാ കമ്മിറ്റിയുടെ അംഗീകാരം


ണ്ണൂര്: ജില്ലയില്‍ സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയ്ക്ക് ജില്ലാ കമ്മിറ്റിയുടെ അംഗീകാരം.

പട്ടിക നിയമസഭാ മണ്ഡലം കമ്മിറ്റികളില്‍ റിപ്പോർട്ട് ചെയ്യും. സംസ്ഥാന സെക്രട്ടറിയും തളിപ്പറന്പ് എംഎല്‍എയുമായ എം.വി. ഗോവിന്ദൻ, തലശേരി എംഎല്‍എയും സ്പീക്കറുമായ എ.എൻ. ഷംസീർ എന്നിവർ മത്സരിക്കില്ല.

മട്ടന്നൂർ എംഎല്‍എയായ കെ.കെ.ശൈലജ മണ്ഡലം മാറി പേരാവൂരിലാണ് മത്സരിക്കുക. എം.വി. ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറന്പില്‍ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ ഭാര്യ പി.കെ. ശ്യാമളയാണ് സ്ഥാനാർഥി. മട്ടന്നൂരില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജും തലശേരിയില്‍ കാരായി രാജനും മത്സരിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്തും കെ.വി.സുമേഷ് അഴീക്കോടും ടി.ഐ. മധുസൂദനൻ പയ്യന്നൂരും എം.വിജിൻ കല്യാശേരിയിലും തന്നെ മത്സരിക്കും. നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് തയാറാക്കി സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ച സ്ഥാനാർഥി പട്ടികയിലെ പേരുകള്‍ സംസ്ഥാന കമ്മിറ്റി പരിശോധിച്ച്‌ അംഗീകരിച്ചിരുന്നു. ഇത് പിന്നീട് ജില്ലാ കമ്മിറ്റിക്ക് അയയ്ക്കുകയും ജില്ലാ കമ്മിറ്റി ചേർന്ന് പാസാക്കുകയുമായിരുന്നു. ഇരിക്കൂർ, കണ്ണൂർ, കൂത്തുപറന്പ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ഘടകകക്ഷികളാണ് മത്സരിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group