Join News @ Iritty Whats App Group

വെ​ള്ളാ​പ്പ​ള്ളി​ക്കും എ​സ്എ​ൻ​ഡി​പി ഭാ​ര​വാ​ഹി​ക​ൾ​ക്കും ആ​ശ്വാ​സം; അ​യോ​ഗ്യ​നാ​ക്കി​യ ഉ​ത്ത​ര​വ് സ്‌​റ്റേ ചെ​യ്ത് ഡി​വി​ഷ​ന്‍ ബെ​ഞ്ച്

വെ​ള്ളാ​പ്പ​ള്ളി​ക്കും എ​സ്എ​ൻ​ഡി​പി ഭാ​ര​വാ​ഹി​ക​ൾ​ക്കും ആ​ശ്വാ​സം; അ​യോ​ഗ്യ​നാ​ക്കി​യ ഉ​ത്ത​ര​വ് സ്‌​റ്റേ ചെ​യ്ത് ഡി​വി​ഷ​ന്‍ ബെ​ഞ്ച്


കൊ​ച്ചി: വെ​ള്ള​പ്പ​ള്ളി ന​ടേ​ശ​നെ​യും എ​സ്എ​ന്‍​ഡി​പി ഭാ​ര​വാ​ഹി​ക​ളെ​യും അ​യോ​ഗ്യ​രാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് സ്റ്റേ ​ചെ​യ്തു. സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് ആ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് സ്റ്റേ ​ചെ​യ്ത​ത്. കേ​സി​ലെ എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്കു ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. അ​പ്പീ​ലി​ല്‍ വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

അ​ന്തി​മ വി​ധി ഉ​ണ്ടാ​കു​ന്ന​ത് വ​രെ വെ​ള്ളാ​പ്പ​ള്ളി അ​ട​ക്ക​മു​ള്ള ഭാ​ര​വാ​ഹി​ക​ള്‍​ക്കു ത​ത്‌​സ്ഥാ​ന​ത്തു തു​ട​രാ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​മ്പ​നി നി​യ​മ​ത്തി​ലെ ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി ആ​യി​രു​ന്നു എ​സ്എ​ന്‍​ഡി​പി ഭാ​ര​വാ​ഹി​ക​ളെ അ​യോ​ഗ്യ​രാ​ക്കി ജ​സ്റ്റീ​സ് ടി.​ആ​ര്‍. ര​വി വി​ധി പ​റ​ഞ്ഞ​ത്.

എം.​കെ. സാ​നു ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ആ​യി​രു​ന്നു നി​ര്‍​ണാ​യ​ക വി​ധി. ഈ ​ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണം എ​ന്നാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി​യു​ടെ ആ​വ​ശ്യം. അ​ടി​ന്ത​ര​മാ​യി സ്റ്റേ​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ആ​യി​രു​ന്നു അ​പ്പീ​ല്‍ പ​രി​ഗ​ണി​ച്ച് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച നി​രീ​ക്ഷി​ച്ചി​രു​ന്ന​ത്.

Post a Comment

Previous Post Next Post
Join Our Whats App Group