എല്ലാത്തിനും കണക്ക് വേണം; വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി
കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി ഹൈക്കോടതി. വെള്ളാപ്പള്ളിയെയും എല്ലാ ബോർഡ് അംഗങ്ങളെയുമടക്കം 170 പേരെ എസ്എന്‍ഡിപി യോഗത്തിൽ നിന്നും ഹൈക്കോടതി അയോഗ്യരാക്കി.
വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്റ് എംഎൻ സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയവരെയാണ് ജസ്റ്റീസ് ടി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് അയോഗ്യരാക്കിയത്.
ഓഡിറ്റ് കണക്കുകൾ സമർപ്പിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി എസ്എൻഡിപിയുടെ വിമത വിഭാഗം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.
ഒമ്പത് വർഷമായി എസ്എന്‍ഡിപി യോഗത്തിന്റെ വാർഷിക വരവ് ചെലവ് കണക്ക് നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മൂന്ന് വർഷം തുടർച്ചയായി അക്കൗണ്ടുകൾ സമർപ്പിച്ചില്ലെങ്കിൽ അയോഗ്യരാക്കാം എന്നാണ് നിരീക്ഷിച്ചത്.
Post a Comment