Join News @ Iritty Whats App Group

‘കെ സുധാകരന് സീറ്റില്ലെങ്കിൽ സണ്ണി ജോസഫിന് വോട്ടില്ല’; പേരാവൂരിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചാരണം


‘കെ സുധാകരന് സീറ്റില്ലെങ്കിൽ സണ്ണി ജോസഫിന് വോട്ടില്ല’; പേരാവൂരിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചാരണം


കേളകം :കെ സുധാകരന് സീറ്റില്ലെങ്കിൽ സണ്ണി ജോസഫിന് വോട്ടില്ല. പേരാവൂരിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചാരണം. കെ സുധാകരന് സീറ്റ് കൊടുത്തില്ലെങ്കിൽ സണ്ണി ജോസഫിന് വേണ്ടി പ്രവർത്തനത്തിന് ഇറങ്ങരുതെന്ന് ആഹ്വാനം.


 കൊട്ടിയൂർ ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെ എട്ടു ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. നിലവിലെ കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രചാരണ ബോർഡുകൾക്ക് മുന്നിലാണ് ഫ്ലക്സ്. നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഫ്ലെക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.നേരത്തെ കണ്ണൂർ ഡിസിസി ഓഫീസിനു മുന്നിലും കെ സുധാകരൻ അനുകൂല ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരുന്നു.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി കോൺഗ്രസ്. 55 പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പെരുമ്പാവൂർ മണ്ഡലത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം.

പറവൂരിൽ വി ഡി സതീശൻ, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മൻ, സുൽത്താൻ ബത്തേരിയിൽ ഐ സി. ബാലകൃഷ്ണൻ, വട്ടിയൂർക്കാവിൽ കെ മുരളീധരൻ, മലമ്പുഴയിൽ എ സുരേഷ്, മാനന്തവാടിയിൽ ഉഷ വിജയൻ, കോവളത്ത് എം വിൻസന്റ്, കൊയിലാണ്ടിയിൽ കെ പ്രവീൺ കുമാര്‍ എന്നിവരാണ് സ്ഥാനാർത്ഥികൾ

Post a Comment

Previous Post Next Post
Join Our Whats App Group