Join News @ Iritty Whats App Group

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള അധിക്ഷേപ പോസ്റ്റ്; ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനായിരുന്നു ശ്രമം; പ്രതി മുഹമ്മദ്‌ റോഷൻ അറസ്റ്റിൽ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള അധിക്ഷേപ പോസ്റ്റ്; ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനായിരുന്നു ശ്രമം; പ്രതി മുഹമ്മദ്‌ റോഷൻ അറസ്റ്റിൽ


മലപ്പുറം: പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ഫെയ്സ്ബുക്കിൽ അധിക്ഷേപ പോസ്റ്റിട്ട പ്രതി പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ്‌ റോഷൻ ആണ് അറസ്റ്റിലായത്. അങ്ങാടിപ്പുറത്ത് വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. അൽപസമയത്തിനകം പ്രതിയെ കോടതിയിൽ ഹാജരാക്കും. അതേസമയം സാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയെടുക്കാൻ പ്രതി ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

ജനുവരി 31ന് പണക്കാടിന്റെ ബന്ധുവിനെ വിളിച്ച് വരുത്തുകയും സാദിഖലി തങ്ങളുടെ വ്യാജമായിട്ടുള്ള ചില ചിത്രങ്ങൾ കാണിച്ച് ഇത് മോശം രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും അല്ലെങ്കിൽ 15 കോടി രൂപ നൽകണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഇത് ആരോടെങ്കിലും പറഞ്ഞാൽ വധിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പണം നൽകാത്തതിനെ തുടർന്ന് വ്യാജമായ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങി അതിൽ പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിക്കുകയും ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തെ കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group