Join News @ Iritty Whats App Group

മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഈ​ട്ടി​ത്ത​ടി​യാ​യാ​ലും തേ​ക്കാ​യാ​ലും ഒ​ലി​ച്ചു​പോ​കും; ഒ​ളി​യ​മ്പു​മാ​യി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഈ​ട്ടി​ത്ത​ടി​യാ​യാ​ലും തേ​ക്കാ​യാ​ലും ഒ​ലി​ച്ചു​പോ​കും; ഒ​ളി​യ​മ്പു​മാ​യി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ


കാ​സ​ർ​ഗോ​ഡ്: ക​ണ്ണൂ​രിലെ സീ​റ്റ് തർക്കത്തിനിടെ മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി​ക്കെ​തി​രെ ഒ​ളി​യ​മ്പു​മാ​യി കാ​സ​ർ​ഗോ​ഡ് എം​പി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഈ​ട്ടി​ത്ത​ടി​യാ​യാ​ലും തേ​ക്കാ​യാ​ലും ഒ​ലി​ച്ചു​പോ​കു​മെ​ന്നാ​യി​രു​ന്നു ഉ​ണ്ണി​ത്താ​ന്‍റെ ‘ഒ​ളി​യ​മ്പ്’.

സി​റ്റിം​ഗ് എം​പി​മാ​ർ വീ​ണ്ടും നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി ഉ​ണ്ണി​ത്താ​ൻ വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് എം​പി​മാ​ർ​ക്കു​ള്ള​ത്.

സൗ​ന്ദ​ര്യ​മോ പാ​ര​മ്പ​ര്യ​മോ നോ​ക്കി​യ​ല്ല സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​ത്. സീ​റ്റ് ആ​വ​ശ്യ​പ്പെ​ടാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും പാ​ർ​ട്ടി തീ​രു​മാ​ന​മാ​ണ് അ​ന്തി​മ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. കെ. ​സു​ധാ​ക​ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ പ്ര​ഖ്യാ​പ​നം പാ​ർ​ട്ടി​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കെ​യാ​ണ് ഉ​ണ്ണി​ത്താ​ന്‍റെ പ്ര​തി​ക​ര​ണം.

Post a Comment

Previous Post Next Post
Join Our Whats App Group