Join News @ Iritty Whats App Group

സ്വ​ർ​ണം അ​ണി​യാ​ൻ പേ​ടി​ച്ച് മ​ല​യാ​ളി​ക​ൾ… കൊ​ച്ചി​യി​ൽ പെ​ൺ​കു​ട്ടി​യു​ടെ ത​ല​യി​ൽ മു​ണ്ടി​ട്ട് വീ​ഴി​ച്ച് മോ​ഷ​ണം; മാ​ല​യും മൊ​ബൈ​ലും ക​വ​ർ​ന്നു; ക​ല്ലി​നി​ടി​ച്ച് കൊ​ല്ലാ​നും ശ്ര​മം

സ്വ​ർ​ണം അ​ണി​യാ​ൻ പേ​ടി​ച്ച് മ​ല​യാ​ളി​ക​ൾ… കൊ​ച്ചി​യി​ൽ പെ​ൺ​കു​ട്ടി​യു​ടെ ത​ല​യി​ൽ മു​ണ്ടി​ട്ട് വീ​ഴി​ച്ച് മോ​ഷ​ണം; മാ​ല​യും മൊ​ബൈ​ലും ക​വ​ർ​ന്നു; ക​ല്ലി​നി​ടി​ച്ച് കൊ​ല്ലാ​നും ശ്ര​മം


കൊ​ച്ചി: കൊ​ച്ചി​യി​ൽ പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു. ക​ള​മ​ശേ​രി​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​ണ് സം​ഭ​വം. ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന പെ​ൺ​കു​ട്ടി ക​ള​മ​ശേ​രി​യി​ലെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​ക്ക് സ​മീ​പ​ത്ത് വ​ച്ച് തൊ​പ്പി ധ​രി​ച്ചെ​ത്തി​യ ആ​ളാ​ണ് പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്.

പെ​ൺ​കു​ട്ടി​യു​ടെ ത​ല​യി​ൽ മു​ണ്ടി​ട്ട് വ​ലി​ച്ചു വീ​ഴ്ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ക​വ​ർ​ച്ച. തൂ​ണി​ൽ ത​ല​യി​ടി​ച്ചും ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചും പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം മാ​ല​യും ക​മ്മ​ലും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​രി​യു​ടെ ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് മു​റി​വേ​റ്റി​ട്ടു​ണ്ട്. ഒ​രു​പ​വ​നി​ലേ​റെ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ളെ​ത്തി​യാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Post a Comment

Previous Post Next Post
Join Our Whats App Group