Join News @ Iritty Whats App Group

പ്രതിശ്രുത വരന് അല്പായുസ്സ് പ്രവചിച്ചു; ബംഗളൂരുവില്‍ വിവാഹത്തിന് ഒരുങ്ങിയ യുവതി ജീവനൊടുക്കി

പ്രതിശ്രുത വരന് അല്പായുസ്സ് പ്രവചിച്ചു; ബംഗളൂരുവില്‍ വിവാഹത്തിന് ഒരുങ്ങിയ യുവതി ജീവനൊടുക്കി


വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രതിശ്രുത വരന് ആയുസ്സ് കുറവാണെന്ന ജ്യോത്സ്യന്റെ പ്രവചനത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു.


ബംഗളൂരു എം.ഇ.ഐ ലേഔട്ടില്‍ താമസിക്കുന്ന എം.ബി.എ ബിരുദധാരിയായ വിദ്യാജ്യോതി (27) ആണ് ജീവിതം അവസാനിപ്പിച്ചത്. പ്രണയിച്ച യുവാവുമായുള്ള വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളിയ സന്തോഷത്തിനിടയിലാണ് നാടിനെ നടുക്കിയ ഈ ദുരന്തം.

വർഷങ്ങളായുള്ള പ്രണയത്തിനൊടുവിലാണ് വിദ്യാജ്യോതിയും യുവാവും വിവാഹിതരാകാൻ തീരുമാനിച്ചത്. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ തുടക്കത്തില്‍ വീട്ടുകാർ എതിർപ്പുമായി രംഗത്തെത്തിയെങ്കിലും പിന്നീട് വിവാഹത്തിന് പച്ചക്കൊടി കാട്ടി. എന്നാല്‍, വിവാഹത്തിന് മുന്നോടിയായി നടത്തിയ ജാതക പരിശോധനയാണ് വിനയായത്. പ്രതിശ്രുത വരന് ‘അല്പായുസ്സാണ്’ ഉള്ളതെന്നും വിവാഹം കഴിഞ്ഞാല്‍ അധികകാലം ഒപ്പമുണ്ടാകില്ലെന്നും ജ്യോത്സ്യൻ പ്രവചിച്ചു. ഇത് യുവതിയെ മാനസികമായി തളർത്തുകയായിരുന്നു.

ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരം ഈ ദോഷം അകറ്റാനായി ഒൻപത് ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക പൂജകളും പരിഹാരക്രിയകളും കുടുംബം ആരംഭിച്ചിരുന്നു. പൂജകളുടെ എട്ടാം ദിവസം മുറിയില്‍ കയറി വാതിലടച്ച വിദ്യാജ്യോതിയെ പിന്നീട് പുറത്തുകണ്ടില്ല. വീട്ടുകാർ ഏറെനേരം വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെത്തുടർന്ന് വാതില്‍ പൊളിച്ച്‌ അകത്തുകയറിയപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group