95ന് തൊട്ടടുത്ത്, കുത്തനെ താഴേക്ക്, രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ
ദില്ലി: യുഎസ് ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യൻ രൂപയുടെ മൂല്യം. റെക്കോർഡ് തകർച്ചക്കാണ് വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. 94.76 രൂപയിലേക്കാണ് മൂല്യം ഇടിഞ്ഞത്. അസംസ്കൃത എണ്ണയുടെ വില വർധനവാണ് മൂല്യത്തകർച്ചക്ക് കാരണം. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനാൽ എണ്ണ വില ബാരലിന് ഏകദേശം 110 ഡോളറായി ഉയർന്നു. എണ്ണവില ഉയർന്നാൽ രൂപയുടെ വിലയിടിവ് ഇനിയും തുടരും.
എണ്ണ ഇറക്കുമതിക്ക് ഇന്ത്യക്ക് കൂടുതൽ ഡോളർ ആവശ്യമായി വരുന്നതിനലാണ് വില ഇടിയുന്നത്. അതേസമയം, വിദേശ നിക്ഷേപം പിൻവലിക്കലും തിരിച്ചടിയാകുന്നു. റോയിട്ടേഴ്‌സ് കണക്കുകൾ പ്രകാരം, സമീപ ആഴ്ചകളിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിന്ന് ഏകദേശം 9.5 ബില്യൺ ഡോളർ പിൻവലിച്ചു. 2022 ന്റെ തുടക്കത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 74 രൂപയായിരുന്നു. വെറും നാല് വർഷത്തിനുള്ളിൽ ഏകദേശം 20 രൂപയുടെ ഇടിവുണ്ടായി
Post a Comment