ഇന്ത്യക്കാർക്ക് തിരിച്ചടി; രാജ്യത്ത് പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര എനര്‍ജി
രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി നയാര എനര്‍ജി. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലർമാരാണ് നയാര എനര്‍ജി. റഷ്യന്‍ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റിന്റെ പങ്കാളിത്തമുള്ള കമ്പനിയാണിത്.
ഇറാന്‍-യുഎസ് യുദ്ധം മൂലമുണ്ടായ ഊര്‍ജ്ജ ആശങ്കകളുടെ പശ്ചാത്തലത്തില്‍ ആഗോള വിപണിയിലുണ്ടായ പ്രതിസന്ധി ക്രൂഡ് ഓയില്‍ വിലയുള്‍പ്പെടെ ഉയരാന്‍ ഇടയാക്കിയിട്ടും രാജ്യത്ത് സാധാരണ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നല്ല.
അതേസമയം, പ്രീമിയം പെട്രോളിന് ലിറ്ററിന് രണ്ടു രൂപയും വ്യവസായങ്ങള്‍ക്കുള്ള ഡീസലിന് 22 രൂപയും അടുത്തിടെ കൂട്ടിയിരുന്നു. മാര്‍ച്ച് 20 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരികയും ചെയ്തിരുന്നു.
Post a Comment