വിവിധ പദ്ധതികളിലായി യുഡിഎഫ് സർക്കാർ 4,43,000 വീടുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്; യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി: വി. ഡി സതീശൻ
യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് 4,43000 വീടുകൾ കോൺഗ്രസ് നിർമ്മിച്ച് നൽകിയെന്ന പ്രതിപക്ഷ നേതാവിൻ്റെ വാദം നുണയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ലൈഫ് പദ്ധതി വരുന്നതിന് മുൻപ് വിവിധ പദ്ധതികളിലായാണ് ഉമ്മൻ ചാണ്ടി സർക്കാർ ഭവനം നിർമ്മിച്ച് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
നിയമ സഭയിൽ മന്ത്രിമാർ നൽകിയ മറുപടി ഇതിന് തെളിവാണെന്നും വിവിധ ഭവന പദ്ധതികൾ ചേർത്താണ് 4,43000 വീടുകൾ നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ എൽഡിഎഫ് സർക്കാരിൻ്റെ മന്ത്രിമാർ പറയുന്ന മറുപടികൾ തന്നെ 4,43000 വീടുകൾ നിർമ്മിച്ച കണക്കുകൾ വ്യക്തമാക്കുന്നുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു.
നിയമസഭയിലെ ചോദ്യോത്തര വേളയിൽ എൽഡിഎഫ് പ്രതിനിധികൾ നൽകിയ രേഖകൾ വിശദീകരിച്ചാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടി നൽകിയത്. മുഖ്യമന്ത്രി നുണ മാത്രം പറയുന്നുവെന്നും യമണ്ടൻ നുണ പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും അദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തതിൽ പിന്നെ മുഖ്യമന്ത്രി പിണറായി വിജയൻ നുണ മാത്രമാണ് പറയുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
Post a Comment