ഇറാന്‍റെ വമ്പൻ തിരിച്ചടി, അമേരിക്കൻ പടക്കപ്പൽ എബ്രഹാം ലിങ്കൺ ആക്രമിച്ചെന്ന് അവകാശവാദം, 4 ബാലിസ്റ്റിക് മിസൈലുകൾ പതിച്ചെന്നും ഐആർജിസി
ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയെ അടക്കം വധിച്ച അമേരിക്കൻ- ഇസ്രയേൽ സംയുക്ത ആക്രമണത്തിനുള്ള തിരിച്ചടി ഇറാൻ ശക്തമാക്കി. അമേരിക്കൻ പടക്കപ്പലായ എബ്രഹാം ലിങ്കണ് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. നാല് ബാലസ്റ്റിക് മിസൈലുകൾ യു എസ് എസ് എബ്രഹാം ലിങ്കണിൽ പതിച്ചെന്നെന്നാണ് ഇറാന്‍റെ അവകാശവാദം. ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (ഐ ആർ ജി സി) ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ന്റെ ഭാഗമായാണ് ഈ ആക്രമണമെന്ന് ഐ ആർ ജി സി തങ്ങളുടെ ഏഴാം നമ്പർ പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കൻ - സയണിസ്റ്റ് ശത്രുക്കളുടെ താവളങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളുടെ തുടർച്ചയാണിതെന്ന് ഇറാൻ അവകാശപ്പെട്ടു. ഇറാൻ സൈനിക കമാൻഡർമാരുടെ അഭിമാനകരമായ നീക്കമാണിതെന്നും പശ്ചിമേഷ്യയിലെ അമേരിക്കൻ സാന്നിധ്യത്തിനെതിരെയുള്ള ശക്തമായ താക്കീതാണിതെന്നും ഐ ആർ ജി വ്യക്തമാക്കി. എന്നാൽ ഇക്കാര്യം അമേരിക്കൻ സേന സ്ഥിരീകരിച്ചിട്ടില്ല.
Post a Comment