Join News @ Iritty Whats App Group

കണ്ണൂര്‍ നഗരത്തില്‍ 3.560 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍ നഗരത്തില്‍ 3.560 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍


ണ്ണൂർ: വില്പനക്കായി സൂക്ഷിച്ച 3.560 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. അഴീക്കോട് പൂതപ്പാറ സ്വദേശി എ.തേജസിനെ (28) യാണ്‌എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദിൻ്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെ തുടർന്ന് താണ, ആനയിടുക്ക് എന്നീ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 3.560 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ ആനയിടു ക്കിലെ താമസ സ്ഥലത്ത് വെച്ച്‌അറസ്റ്റു ചെയ്തത്.എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം ഗണേഷ് ബാബു പി വി ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.പ്രതിയെ കണ്ടുപിടിക്കുന്നതിനു കേരള എ ടി എസി ന്റെ സഹായം ലഭിച്ചിരുന്നു. റെയ്ഡില്‍ അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുല്‍ നാസർ ആർ പി, പി, അനില്‍കുമാർ പി കെപുരുഷോത്തമൻ സി, ഷജിത്ത് കെ (ഐ ബി) , അജിത്ത് സി. പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) ഉമേഷ്‌ , സിവില്‍ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി,നവനീത് പി വി , ഫസല്‍ കെ ടി, സായൂജ് വി കെ ,വനിത സിവില്‍ എക്‌സൈസ് ഓഫീസർ രതിക എ വി എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group