മുഖ്യമന്ത്രി- മോഹൻലാൽ അഭിമുഖം; സർക്കാർ ഫണ്ടിൽ നിന്ന് ചെലവിട്ടത് 11,21,000 രൂപ
മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒന്നിച്ചെത്തിയ ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖം ചിത്രീകരിക്കുന്നതിനായി സർക്കാർ ഫണ്ടിൽ നിന്ന് ചെലവഴിച്ചത് 11,21,000 രൂപ. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് സർക്കാർ വിവരം നൽകിയത്. സർക്കാർ സംവിധാനം ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്.
തിരുവല്ല സ്വദേശിയായ റിജോ വള്ളംകുളം നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോഹൻലാൽ ക്ലിഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രിയുടെ അഭിമുഖം നടത്തിയത്.
പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറും സംഘവുമാണ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചത്. അഭിമുഖം നടത്തിയതിന് മോഹൻലാൽ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
Post a Comment