Join News @ Iritty Whats App Group

'പുതിയ കേരള മോഡലിന് ലഭിച്ച അംഗീകാരം, യാത്ര നെഞ്ചേറ്റിയ കേരള ജനതക്ക് നിറകണ്ണുകളോടെ നന്ദി', ടീം യു ഡി എഫ് 100 ലേറെ സീറ്റ് നേടി അധികാരത്തിലേറും: സതീശൻ

'പുതിയ കേരള മോഡലിന് ലഭിച്ച അംഗീകാരം, യാത്ര നെഞ്ചേറ്റിയ കേരള ജനതക്ക് നിറകണ്ണുകളോടെ നന്ദി', ടീം യു ഡി എഫ് 100 ലേറെ സീറ്റ് നേടി അധികാരത്തിലേറും: സതീശൻ


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച യു ഡി എഫിന്റെ 'പുതുയുഗ യാത്ര'ക്ക് തിരുവനന്തപുരത്ത് ആവേശകരമായ സമാപനം. ജനങ്ങൾ ഈ യാത്രയെ തങ്ങളുടേതാക്കി മാറ്റിയെന്നും യു ഡി എഫ് മുന്നോട്ടുവെച്ച പുതിയ കേരള മോഡലിന് ലഭിച്ച വൻ അംഗീകാരമാണിതെന്നും വി ഡി സതീശൻ പറഞ്ഞു. നൂറിലധികം സീറ്റുകൾ നേടി യു ഡി എഫ് അധികാരത്തിൽ വരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം, തകർന്നടിഞ്ഞ കേരളത്തെ യു ഡി എഫ് കൈപിടിച്ചുയർത്തുമെന്നും വാഗ്ദാനം ചെയ്തു. 

ജാഥ നെഞ്ചേറ്റിയ കേരള ജനതയ്ക്ക് വികാരാധീനനായി അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. പുതുയുഗ യാത്രയെ ജനങ്ങൾ അവരുടേതാക്കി. യാത്ര നെഞ്ചേറ്റിയവർക്ക് നിറകണ്ണുകളോടെ നന്ദി പറയുന്നതായും സതീശൻ വ്യക്തമാക്കി.. യു ഡി എഫ് കേരളത്തെ കൈപിടിച്ചുയർത്തും. നമ്മൾ ഇനി അധികാരത്തിൽ വരാൻ പോകുന്ന മുന്നണി. ടീം യു ഡി എഫ് 100 ലേറെ സീറ്റ് നേടി അധികാരത്തിലേറുമെന്നും ജാഥാ ക്യാപ്റ്റൻ വി ഡി സതീശൻ പ്രത്യാശ പ്രകടിപ്പിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group