വന്ദേഭാരത് ട്രെയിനിൽ മോശം ഭക്ഷണം നൽകി , ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ,കാറ്ററിംഗ് കമ്പനിക്ക് 50 ലക്ഷം പിഴ ,കരാർ റദ്ദാക്കി
പാറ്റ്ന:വന്ദേ ഭാരത് ട്രെയിനിൽ മോശം ഭക്ഷണം നൽകി , ഐആർസിടിസിക്ക് റെയിൽവേ 10 ലക്ഷം രൂപ പിഴ ചുമത്തി .പറ്റ്ന ടാറ്റാനഗർ വന്ദേഭാരത് എക്സ്പ്രസിൽ ഈമാസം 15 നാണ് സംഭവം, യാത്രക്കാരനാണ് പരാതി നൽകിയത്.ട്രെയിനിൽ കാറ്ററിംഗ് സർവീസ് നടത്തിയ കമ്പനിക്ക് 50 ലക്ഷവും പിഴ ചുമത്തി , കമ്പനിയുടെ കരാർ റദ്ദാക്കി.പുഴുവരിച്ച തൈര് അത്താഴത്തിന് വിതരണം ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു ഇതിന് പിന്നാലെയാണ് റെയില്‍വേയുടെ കടുത്ത നടപടി
Post a Comment