Join News @ Iritty Whats App Group

സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; യുവതിയുടെ കൈകള്‍ വെട്ടി അമ്മാവൻ, ഗുരുതര പരിക്ക്, പ്രതിക്കായി അന്വേഷണം

സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; യുവതിയുടെ കൈകള്‍ വെട്ടി അമ്മാവൻ, ഗുരുതര പരിക്ക്, പ്രതിക്കായി അന്വേഷണം


തിരുവനന്തപുരം: സ്കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കിളിമാനൂരിൽ യുവതിയുടെ കൈ വെട്ടി അമ്മാവൻ. തിരുവനന്തപുരത്ത് കിളിമാനൂരിന് സമീപം പോങ്ങനാടാണ് സംഭവം. മകളെ ട്യൂഷന് വിട്ട ശേഷം വീട്ടിലേക്ക് വരുന്ന വഴിയിൽ സ്കൂട്ടര്‍ പാർക്ക് ചെയ്തപ്പോൾ അടുത്ത് താമസിച്ചിരുന്ന അമ്മാവൻ യുവതിയുടെ കൈ വെട്ടുകയായിരുന്നു. രണ്ട് കൈക്കും വെട്ടേറ്റ സിന്ധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി മണിക്കുട്ടന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്ന് കിളിമാനൂർ പൊലീസ് അറിയിച്ചു. ഇവർ തമ്മിൽ സ്ഥിരമായി തർക്കം ഉണ്ടെന്നാണ് സമീപവാസികളും പറയുന്നത്. സ്ഥിരമായി സ്കൂട്ടറിന്‍റെ ടയറിന്‍റ കാറ്റ് ഊരി വിടുന്നതായും ടയർ പഞ്ചറാക്കാറുണ്ടെന്നും പരാതിയുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group