വള്ളിത്തോട് - ആറളം - മണത്തണ മലയോര ഹൈവേയിലെ അയ്യപ്പൻകാവ് ജംഗ്ഷൻ സ്ഥിരം അപകട മേഖല; നിർത്തിയിട്ട ബൈക്കിൽ ഓട്ടോ ടാക്സി ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു,പരിഹാരം കാണാതെ അധികൃതർ
രണ്ട് വർഷത്തിനിടെ മുപ്പത്തോളം അപകടങ്ങൾ; ഇന്നലെ നിർത്തിയിട്ട ബൈക്കിൽ ഓട്ടോ ടാക്സി ഇടിച്ച് ഒരാൾക്ക് പരിക്കറ്റു
ഇരിട്ടി: വള്ളിത്തോട് - ആറളം - മണത്തണ മലയോര ഹൈവേയും ഹാജിറോഡ് - അയ്യപ്പൻ കാവ് റോഡും കൂടി ച്ചേരുന്ന ആറളം പാലം ജംഗ്ഷൻ സ്ഥിരം അപകട മേഖലയായി. രണ്ട് വർഷത്തിനിടെ ഇവിടെ ചെറുതും വലുതുമായ മുപ്പതോളം അപകടങ്ങൾ ഉണ്ടായി.ഇന്നലെ നിർത്തിയിട്ട ബൈക്കിന് പുറകിൽ ഓട്ടോ ടാക്സി ഇടിച്ച് ആറളം സ്വദേശിയായ യുവാവിന് പരിക്കേറ്റു.
ഹാജിറോഡ് ഭാഗത്തു നിന്നുള്ള റോഡ് ഹൈവേയിലെ റോഡിനെക്കാൾ താഴ്ന്നതും ഇടുങ്ങിയതുമായതിനാൽ ഹാജി റോഡ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ആറളം ഭാഗത്ത് നിന്ന് വരുന്ന വാഹനത്തിലെ ഡ്രൈവർ മാർക്ക് നേരിട്ട് കാണാൻ സാധിക്കുന്നില്ല. അത് പോലെ തന്നെ തിരിച്ചും. ഇതിന് പരിഹാരമായി ജംഗ്ഷനിൽ ഡിവൈഡറോ റൗണ്ട് എബൌട്ടോ സ്ഥാപിക്കണമെന്ന് നാട്ടുകാർ പറയുന്നു.
Post a Comment