Join News @ Iritty Whats App Group

ശ്വാ​സ​ത​ട​സ​ത്തി​ന് കു​ഞ്ഞി​ന് കു​ത്തി​വ​യ്പെ​ടു​ത്തു; പി​ന്നാ​ലെ കു​ട്ടി​യു​ടെ ബോ​ധം ന​ഷ്ട​പ്പെ​ട്ടു, ര​ണ്ട​ര വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം; ചി​കി​ത്സാ പി​ഴ​വെ​ന്ന് ബ​ന്ധു​ക്ക​ൾ

ശ്വാ​സ​ത​ട​സ​ത്തി​ന് കു​ഞ്ഞി​ന് കു​ത്തി​വ​യ്പെ​ടു​ത്തു; പി​ന്നാ​ലെ കു​ട്ടി​യു​ടെ ബോ​ധം ന​ഷ്ട​പ്പെ​ട്ടു, ര​ണ്ട​ര വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം; ചി​കി​ത്സാ പി​ഴ​വെ​ന്ന് ബ​ന്ധു​ക്ക​ൾ


കാ​ട്ടാ​ക്ക​ട: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് ര​ണ്ട​ര വ​യ​സു​കാ​രി മ​രി​ച്ച​താ​യി പ​രാ​തി. പൂ​വ​ച്ച​ൽ പു​ന​ലാ​ൽ ച​ക്കി​പാ​റ സ്വ​ദേ​ശി സി​ദ്ധി​ഖ്, ഫാ​സി​ല​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഐ​ഷ ഫാ​ത്തി​മ​യാ​ണ് മ​രി​ച്ച​ത്.

ശ്വാ​സ​ത​ട​സ​ത്തെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച കു​ഞ്ഞി​ന് കു​ത്തി​വ​യ്പി​നെ തു​ട​ർ​ന്നു​ണ്ടാ​യ അ​സ്വ​സ്ഥ​ത​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച​യാ​ണ് കു​ഞ്ഞി​നെ കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി​യ​ത്. രാ​വി​ലെ വീ​ണ്ടും കു​ഞ്ഞി​ന് അ​സ്വ​സ്ഥ​ത​യു​ണ്ടാ​യി.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ആ​വി​പി​ടി​ച്ച ശേ​ഷം ര​ണ്ടു കു​ത്തി​വ​യ്പ്പെ​ടു​ത്തു. ഇ​തി​ന് പി​ന്നാ​ലെ കു​ഞ്ഞി​ന് ബോ​ധം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ. കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group