കണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗമായിരുന്ന കോര്‍പറേഷനിലെ സൈറണ്‍ നിലച്ചു
കണ്ണൂർ: കോർപറേഷൻ ഓഫീസില്‍ നിന്ന് മുഴങ്ങുന്ന സൈറണ്‍ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിർത്തലാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.
ഉത്തരവിനെ തുടർന്ന് കഴിഞ്ഞ 20 ന് വൈകുന്നേരം മുതല്‍ കണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗമായിരുന്ന സൈറണ്‍ മുഴക്കം അവസാനിച്ചു. തളാപ്പ് മിക്സഡ് സകൂളിന് സമീപം താമസിക്കുന്ന കൊളച്ചേരി സ്വദേശി എം. പ്രശാന്ത് നല്കിയ ഹര്ജിയിലാണ് ഹൈക്കോടതി ഉത്തരവ്. സമയം നോക്കാന് മറ്റ് സംവിധാനങ്ങളുള്ള കാലഘട്ടത്തില് സൈറണ് അനാവശ്യമാണെന്ന ഹര്ജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബര് മുതലാണ് കോര്പറേഷന് ഓഫീസിലെ സൈറണെച്ചൊല്ലി കളക്ടറും കോര്പറേഷനും തമ്മില് തര്ക്കം ഉടലെടുക്കുന്നത്. സൈറണ് മുഴക്കം അനുവദനീയമായ പരിധിയില് കൂടുതലാണെന്നും അതിനാല് ഇത് നിയന്ത്രിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്നും ആവശ്യപ്പെട്ട് കളക്ടര് കോര്പറേഷന് ഉത്തരവ് നല്കി. ശബ്ദമലിനീകരണമുണ്ടാക്കാത്ത ബദല് സംവിധാനം രണ്ടാഴ്ചയ്ക്കുള്ളില് ഏര്പ്പെടുത്തിയില്ലെങ്കില് സൈറണ് കണ്ടുകെട്ടുമെന്നും ഉത്തരവിലുണ്ടായിരുന്നു. അതിരാവിലെ മുഴങ്ങുന്ന സൈറണ് ക്യാന്പ് ഓഫീസിലെ ജീവനക്കാര്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ണൂര് റേഞ്ച് ഡിഐജി പരാതി നല്കിയതിനെ തുടര്ന്ന് സിറ്റി പോലീസ് കമ്മിഷണര് കളക്ടർക്ക് റിപ്പോര്ട്ട് നല്കിയതിനെ തുടര്ന്നാണു ഉത്തരവിറക്കിയത്.
എന്നാല്, ഇതിനെതിരേ കോര്പറേഷന് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്, ഡിഐജി ഓഫീസിലെ ജീവനക്കാര്ക്കല്ല ഡിഐജിയുടെ ഉറക്കത്തിനാണ് തടസപ്പെടുന്നുണ്ടാക്കുക എന്ന് കോര്പറേഷന് ശക്തമായി പ്രത്യാരോപണവും ഉന്നയിച്ചു. ശേഷം സൈറന്റെ ശബ്ദം കുറയ്ക്കുകയും ചെയ്തു. എന്നാല്, മാസങ്ങള്ക്ക് ശേഷം വീണ്ടും സൈറണ് കോടതിയിലെത്തുകയായിരുന്നു. കേസില് എതിര് കക്ഷികളായി കണ്ണൂര് കോര്പറേഷന്, ജില്ലാ മലിനീകരണ ബോര്ഡ് എന്നിവരെയാണ് ഹൈക്കോടതി പ്രതി ചേര്ത്തിരിക്കുന്നത്. ഒരാഴ്ച്ചയ്ക്കകം സൈറണ് നിര്ത്തിവയ്ക്കണമെന്നായിരുന്നു ഉത്തരവ്.
കേവലം സമയം അറിയാന് വേണ്ടിയല്ല സൈറണ് മുഴക്കുന്നതെന്നും അതൊരു ചരിത്രപരമായ അവശേഷിപ്പ് കൂടിയാണന്നും പൈതൃകം സംരക്ഷിക്കേണ്ടതാണെന്നും കണ്ണൂർ മേയർ അഡ്വ. പി. ഇന്ദിര പ്രതികരിച്ചു. ഹര്ജിക്കാരന്റെ താത്പര്യത്തിനല്ല കേസ് ഫയല് ചെയ്തിരിക്കുന്നതെന്ന് വ്യക്തമാണ്. തളാപ്പ് സ്വദേശിയായ ആള്ക്ക് ഈ വിഷയത്തില് ഇടപെടേണ്ട കാര്യമില്ലല്ലോ. ഈ വിധിക്കെതിരേ ജനങ്ങളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ഹൈക്കോടതി വിധിക്കെതിരേ അപ്പീല് പോകണമോ എന്നുള്ള കാര്യം ചര്ച്ച ചെയ്തതിനുശേഷം തീരുമാനിക്കുമെന്നും മേയർ പറഞ്ഞു.
Post a Comment