Join News @ Iritty Whats App Group

രാഹുൽഗാന്ധി വ്യാഴാഴ്‌ച പേരാവൂരിലെത്തും. കർഷക സംഘടന നേതാക്കളുമായും കർഷകരുമായും സംവാദം നടത്തുന്നതിനാണ് അദ്ദേഹമെത്തുന്നത്


രാഹുൽഗാന്ധി വ്യാഴാഴ്‌ച പേരാവൂരിലെത്തും. കർഷക സംഘടന നേതാക്കളുമായും കർഷകരുമായും സംവാദം നടത്തുന്നതിനാണ് അദ്ദേഹമെത്തുന്നത്


രാഹുൽഗാന്ധി വ്യാഴാഴ്‌ച പേരാവൂരിലെത്തും. കർഷക സംഘടന നേതാക്കളുമായും കർഷകരുമായും സംവാദം നടത്തുന്നതിനാണ് അദ്ദേഹമെത്തുന്നത്



ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വ്യാഴാഴ്‌ച പേരാവൂരിലെത്തും. കർഷക സംഘടന നേതാക്കളുമായും കർഷകരുമായും സംവാദം നടത്തുന്നതിനാണ് അദ്ദേഹമെത്തുന്നത്. പേരാവൂർ സെയ്ന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ പാരിഷ് ഹാളിൽ നടക്കുന്ന പരിപാടിയിൽജില്ലയിലെ കർഷക നേതാക്കളുമായും കർഷകസംഘടന പ്രതിനിധികളുമായും സംവാദം നടത്തും. 

കെ.പി.സി.സിയാണ് പരിപാടിസംഘടിപ്പിക്കുന്നത്.ഹെലികോപ്ടറിലാണെത്തുന്നതെങ്കിൽ പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിലാണ് രാഹുൽ ഗാന്ധി ഇറങ്ങുക. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി കെ.പി.സി.സി ഉപാധ്യക്ഷൻ ഷാഫി പറമ്പിൽ എം.പി ഞായറാഴ് പേരാവൂരിലെത്തി ജിമ്മി ജോർജ് സ്റ്റേഡിയവും പാരിഷ ഹാളും സന്ദർശിച്ചു.കാർഷിക മേഖലയിലെ പ്രതിസന്ധികൾ ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ടു വരുന്ന രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൽ മലയോര കർഷകർ നേരിടുന്ന വെല്ലുവിളികൾ കൂടി ശ്രദ്ധയിലെത്തിക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

പേരാവൂർ നിയോജക മണ്ഡലത്തിലെ ഇരിട്ടി നഗരസഭ, ആറളം, അയ്യങ്കുന്ന്, പായം, പേരാവൂർ, കൊട്ടിയൂർ, കേളകം, കണിച്ചാർ, മുഴക്കുന്ന് പഞ്ചായത്തുകൾ റബർ, കശുമാവ്, നാളികേരം കർഷകർ ഏറ്റവും അധികം ഉള്ള പ്രദേശങ്ങൾ കൂടിയാണ്.ദേശീയ തലത്തിൽകർഷകർ നേരിടുന്ന അതീവ ഗുരുതരമായ പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ച് സമരങ്ങളും ജാഥകളും സംവാദങ്ങളുമായി രാഹുൽ ഗാന്ധി സജീവമാണ്. ഈ സാഹചര്യത്തിലാണ് പേരാവൂരിലെത്തി മലയോരത്തെ ഉൾഗ്രാമങ്ങളിലുള്ള കർഷകരുമായും കർഷക പ്രതിനിധികളുമായും രാഹുൽ ഗാന്ധി സംവദിക്കുന്നത്

Post a Comment

Previous Post Next Post
Join Our Whats App Group