ഓർമവച്ചകാലം മുതൽ ഒന്നിച്ച് കളിച്ച് വളർന്നു, ഉറ്റ ചങ്ങാതിയോട് പ്രണയം: കല്യാണപ്രായമെത്തിയപ്പോൾ ജാതിയുടെ പേരിൽ വിവാഹത്തെ എതിർത്ത് കാമുകിയുടെ കുടുംബം; ജീവനൊടുക്കിയതോ കൊലയോ?
കാമുകിയെയും കാമുകനെയും കാറിനുള്ളിൽ വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 26കാരിയായ രേഖയെയും 32കാരനായ സുമിത്തിനെയുമാണ് വാലന്റൈൻസ് ദിനത്തിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായുള്ള അന്വേഷണത്തിലാണ് പോലീസ്. നോയിഡ സെക്ടർ 107ലെ ദാദ്രി റോഡിലാണ് ഫെബ്രുവരി 14ന് രാവിലെ തലയിൽ വെടിയേറ്റ നിലയിൽ ഇരുവരെയും കണ്ടെത്തിയത്.
രേഖയും സുമിതും കുട്ടിക്കാലും തൊട്ട് അറിയുന്നവരാണെന്നും രണ്ടാളും ദീർഘനാളായി പ്രണയത്തിലാണ് എന്നുമാണ് പോലീസ് പറയുന്നത്. മറ്റൊരാളുമായി രേഖയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതാണ് മരണങ്ങളിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ വർഷം സുമിത്ത് വിവാഹാലോചനയുമായി രേഖയുടെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ മറ്റൊരു ജാതിയിൽപ്പെട്ട ആളായതിനാൽ രേഖയുടെ വീട്ടുകാർ വിവാഹത്തിനു സമ്മതിച്ചില്ല. പിന്നീട് രേഖയുടെ വിവാഹം സ്വജാതിയിൽപ്പെട്ട യുവാവുമായി ഉറപ്പിച്ചു. അതോടെ രേഖ സുമിത്തുമായി ബന്ധം പുലർത്തിയിരുന്നില്ല എന്നാണ് കരുതിയിരുന്നതെന്ന് രേഖയുടഎ ബന്ധുക്കൾ പറയുന്നു.
Post a Comment