Join News @ Iritty Whats App Group

നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ സഹപാഠികൾ ഒഴുക്കിൽപെട്ടു, ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷിച്ചു

നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ സഹപാഠികൾ ഒഴുക്കിൽപെട്ടു, ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷിച്ചു


തിരുവനന്തപുരം: കീഴാറൂര്‍ ഈരാറ്റിന്‍പുറം ആറ്റുകടവില്‍ നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാള്‍ മുങ്ങി മരിച്ചു. മറ്റൊരാളെ രക്ഷപെടുത്തി. കാട്ടാക്കട തൂങ്ങാപാറ അമൃതം വീട്ടില്‍ അനില്‍കുമാറിന്റെ മകനും കാട്ടാക്കട പി.ആര്‍ വില്യം സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയുമായ അഭിനവ് (18 )ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ആയിരുന്നു സംഭവം.

കാട്ടാക്കട പി.ആര്‍.വില്യം സ്‌കൂളിലെ ആറോളം വിദ്യാര്‍ഥികളാണ് വൈകുന്നേരം ഇവിടെ കുളിക്കാനായി എത്തിയത്. ഇതില്‍ നാലുപേര്‍ വെള്ളത്തിലിറങ്ങി. കുളിക്കുന്നതിനിടെ രണ്ടുപേര്‍ കരക്ക് കയറി. അഭിനന്ദും അഭിനവും ഒഴുക്കില്‍ പെടുകയും ചെയ്തു. കൂടെയുള്ളവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി അഭിനന്ദിനെ രക്ഷപ്പെടുത്തി. എന്നാല്‍ അഭിനവ് വെള്ളത്തില്‍ താഴ്ന്നു പോയി. നാട്ടുകാര്‍ അറിയിച്ച് പൊലീസും അഗ്‌നി രക്ഷാസേനയും എത്തി. പിന്നീട് നടത്തിയ തെരച്ചിലിലാണ് അഭിനവിന്റെ മൃതദേഹം കിട്ടിയത്. ആര്യങ്കോട് പൊലീസ് കേസെടുത്തു. മൃതദേഹം തുടർനടപടികൾക്ക് നെയ്യാറ്റിന്‍കര ആശുപത്രിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post
Join Our Whats App Group