Join News @ Iritty Whats App Group

വില വര്‍ധനയും നികുതിക്കുറവും; സ്വര്‍ണക്കടത്ത് കുറഞ്ഞു

വില വര്‍ധനയും നികുതിക്കുറവും; സ്വര്‍ണക്കടത്ത് കുറഞ്ഞു


ട്ടന്നൂർ: സ്വർണ വിലയില്‍ വർധനയുണ്ടായതും നികുതി കുറഞ്ഞതും വിദേശരാജ്യങ്ങളില്‍ നിന്നുള്ള സ്വർണക്കടത്ത് കുറഞ്ഞു.


ഒന്നര വർഷത്തോളമായി കണ്ണൂർ വിമാനത്താവളത്തില്‍നിന്ന് കസ്റ്റംസിന് സ്വർണം പിടിക്കാനായില്ല. വിദേശ രാജ്യങ്ങളിലും ഇന്ത്യയിലും സ്വർണ വില വലിയ മാറ്റമില്ലാത്തതാണ് സ്വർണക്കടത്ത് കുറയാനിടയായതെന്നാണ് നിഗമനം.

സ്വർണത്തിന് പവന് 40,000 രൂപ വരെയുള്ളപ്പോള്‍ പുതിയ രീതികള്‍ ഉപയോഗിച്ച്‌ സ്വർണക്കടത്ത് വ്യാപകമായിരുന്നു. വിമാനത്താവളം പ്രവർത്തനമാരംഭിച്ച്‌ എട്ടാം വർഷത്തിലേക്ക് എത്തുന്നതിന് മുമ്പ് കോടികളുടെ സ്വർണമാണ് കണ്ണൂർ വിമാനത്താവളത്തില്‍നിന്ന് പിടികൂടിയത്.

നേരത്തെ വിദേശ രാജ്യങ്ങളില്‍നിന്ന് സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ 16 ശതമാനം വരെ നികുതി അടയ്ക്കണമായിരുന്നു. കേന്ദ്ര സർക്കാർ നികുതി ആറ് ശതമാനമായി കുറയ്ക്കുകയായിരുന്നു. ഇതിനിടെ സ്വർണത്തിന് വില വർധിച്ചതും സ്വർണക്കടത്തുകാർക്ക് തിരിച്ചടിയായി. നികുതി കുറയുന്നതിന് മുമ്പ് സ്വർണം കടത്തിയാല്‍ കടത്തുകാർക്ക് വലിയ ലാഭമുണ്ടായിരുന്നു. കടത്തുകാർക്കുള്ള കമ്മീഷനും വിമാന ടിക്കറ്റ് ചാർജും നല്‍കിയാലും നല്ലൊരു ലാഭം ലഭിക്കുമായിരുന്നു. ഇപ്പോള്‍ സ്വർണത്തിന് പവന് ഒരു ലക്ഷത്തിന് മുകളിലായതോടെ സ്വർണക്കടത്ത് പൂർണമായും നിലച്ചു. വലിയ ലാഭമില്ലാതെ ശരീരത്തിനുള്ളില്‍ ഉള്‍പ്പെടെ കൊണ്ടുവന്നാലും പിടിക്കപ്പെട്ടാല്‍ കോടികളുടെ നഷ്ടമാണ് കടത്തുകാർക്കുണ്ടാകുക. ഇതാണ് ഇപ്പോള്‍ സ്വർണക്കടത്ത് നിലയക്കാൻ കാരണമെന്നാണ് നിഗമനം. ഒളിപ്പിച്ച്‌ കടത്തി കൊണ്ടുവന്നാല്‍ പിടിക്കുന്ന സ്വർണം സർക്കാരിലേക്കാണ് കണ്ടുകെട്ടുക.

കണ്ണൂർ വിമാനത്താവളത്തില്‍ അത്യാധുനിക മെഷീൻ ഉപയോഗിച്ചുള്ള പരിശോധനയാണ് സ്വർണക്കടത്തുകാരെ കണ്ടെത്താൻ നടത്തുന്നത്. നേരത്തെ സ്ത്രീകള്‍ അടക്കമുളളവർ സ്വർണക്കടത്ത് നടത്തിയിരുന്നു. ട്രോളിക്കുള്ളിലുംചോക്ളേറ്റിനുള്ളിലും പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്ക്രബറിനുള്ളിലും പാന്റ്സിനുള്ളില്‍ തേച്ച്‌ പിടിപ്പിച്ചുമാണ് സ്വർണം കടത്തിയിരുന്നത്. കടലാസ് രൂപത്തിലും റിബണിന്റെ രൂപത്തിലും സ്വർണം പിടികൂടിയിരുന്നു. മലദ്വാരത്തിലും വൈദ്യുതോപകരണങ്ങളിലും ഒളിപ്പിച്ച്‌ കടത്തുന്നതായിരുന്നു പതിവായ രീതി.

2018 ഡിസംബർ ഒമ്പതിന് ഉദ്ഘാടനം ചെയ്ത കണ്ണൂർ വിമാനത്താവളത്തില്‍ 16ാം ദിവസം തന്നെ ആദ്യ സ്വണക്കടത്ത് പിടികൂടിയിരുന്നു. രണ്ടു കിലോ സ്വർണവുമായി കതിരൂർ സ്വദേശി പിടിയിലായതാണ് ആദ്യ കേസ്. സ്വർണം പിടിക്കപ്പെടുന്നില്ലെങ്കിലും കസ്റ്റംസ് പരിശോധന വിമാനത്താവളത്തില്‍ ശക്തമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group