അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത? ആരോപണവുമായി അനന്തരവൻ രോഹിത് പവാർ
മുംബൈ:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ ദുരൂഹത ആരോപിച്ച് അനന്തരവൻ രോഹിത് പവാർ. ഒരു മുതിർന്ന നേതാവ് യാത്ര മനഃപൂർവം വൈകിപ്പിച്ചതിനാലാണ് ട്രെയിനിലെ യാത്ര മാറ്റി വിമാന മാർഗമാക്കിയതെന്നും അപകടത്തിന് തൊട്ട് മുമ്പുള്ള റേഡിയോ സിഗ്നലും പ്രധാന പൈലറ്റിന്‍റെ സംഭാഷണവും ലഭിക്കാത്തതിലും ദുരൂഹതയുണ്ടെന്നാണ് രോഹിത്തിന്റെ ആരോപണം.
നിരവധി ചോദ്യങ്ങളും സംശയങ്ങളുമുയർത്തിയാണ് മഹാരാഷ്ട മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ മരണത്തിനിടയാക്കിയ വിമാന അപകടത്തിന് പിന്നിൽ രോഹിത് പവാർ ദുരൂഹത ആരോപിക്കുന്നത്. 27 തീയതി ഒരു മുതിർന്ന നേതാവ് അജിത് പവാറിനെ കാണാൻ വന്ന് യാത്ര വൈകിപ്പിച്ചതിനാലാണ് ട്രെയിനിൽ യാത്ര ചെയ്യാനിരുന്ന അജിത് പവാർ ആകാശമാർഗം തെരഞ്ഞെടുത്തത്. അപകടമുണ്ടായ സമയത്തിന് തൊട്ടുമുൻപുള്ള റേഡിയോ സിഗ്നലുകള്‍ എന്തുകൊണ്ടാണ് ലഭ്യമല്ലാത്തതെന്നും വിമാനമോടിച്ചിരുന്ന പൈലറ്റിന്‍റെ ശബ്ദം സംഭാഷണം റെക്കോർഡ് ലഭ്യമല്ലാത്തത് എന്തുകൊണ്ടാണെന്നും രോഹിത് പവാർ ചോദിക്കുന്നു.
വിമാനമോടിക്കാൻ ചുമതലയുണ്ടായിരുന്ന പൈലറ്റിനെ അവസാന നിമിഷം മാറ്റിയിരുന്നു. ഒരു പൈലറ്റ് ഗതാഗതകുരുക്കിൽ കുടുങ്ങിയത് കൊണ്ടെന്നായിരുന്നു വിശദീകരണം. എന്നാൽ രണ്ട് പൈലറ്റുമാരെയും മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും രോഹിത് പവാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതുവരെയുള്ള അന്വേഷണത്തിന്‍റെ വിവരങ്ങള്‍ പുറത്ത് വിടണമെന്നും അദ്ദേഹം ആവശയപ്പെട്ടു. അപകടത്തിന് പിന്നാലെ മമത ബാനർജി, സഞ്ജയ് റാവത്ത് അടക്കമുള്ള നേതാക്കല്‍ അപകടത്തിന് പിന്നിൽ ദുരൂഹത ആരോപിച്ചിരുന്നു.
Post a Comment