Join News @ Iritty Whats App Group

കെകെ ശൈലജയും ഷംസീറിനും സാധ്യത പട്ടികയില്‍ പേര് ഇല്ല; രണ്ട് ടേം ഇളവ് ഇവര്‍ക്കില്ല; കണ്ണൂരില്‍ ഇളവ് മുഖ്യമന്ത്രി പിണറായി വിജയന് മാത്രം മതിയെന്ന് ജില്ലാ സെക്രട്ടറിയേറ്റ്

കെകെ ശൈലജയും ഷംസീറിനും സാധ്യത പട്ടികയില്‍ പേര് ഇല്ല; രണ്ട് ടേം ഇളവ് ഇവര്‍ക്കില്ല; കണ്ണൂരില്‍ ഇളവ് മുഖ്യമന്ത്രി പിണറായി വിജയന് മാത്രം മതിയെന്ന് ജില്ലാ സെക്രട്ടറിയേറ്റ്


വനിത മന്ത്രിമാരുടെ പേരുകള്‍ വീണ്ടും നിയമസഭ തിരഞ്ഞെടുപ്പില്‍ സാധ്യത പട്ടികയില്‍ ഇടംപിടിക്കുമ്പോള്‍ വനിത എംഎല്‍എമാര്‍ക്ക് എല്ലാവര്‍ക്കും ആദ്യഘട്ട പട്ടികയില്‍ ഇടമില്ല. കെകെ ശൈലജയും യു പ്രതിഭയും ദലിമയുമെല്ലാം സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ജില്ലാ സെക്രട്ടറിയേറ്റ് പട്ടികയിലില്ല. രണ്ടു ടേം വ്യവസ്ഥയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രം ഇളവ് നല്‍കിയാല്‍ മതിയെന്ന് സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനം. ഇതോടെ രണ്ട് ടേം പൂര്‍ത്തിയാക്കിയ മുന്‍ മന്ത്രി കെ.കെ ശൈലജയ്ക്കും(മട്ടന്നൂര്‍) സ്പീക്കര്‍ എ.എന്‍ ഷംസീറിനും(തലശ്ശേരി) പകരം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെയും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കാരായി രാജന്റെയും പേരുകളാണ് ഈ രണ്ട് സീറ്റുകളിലേക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ച് സംസ്ഥാന കമ്മിറ്റിക്ക് കൈമാറാന്‍ തീരുമാനമായിരിക്കുന്നത്.

മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധി ആയ കെ. കെ. ശൈലജയ്ക്കു പാര്‍ട്ടി സീറ്റ് നിഷേധിച്ചതിന്റെ കാരണം സംസ്ഥാന തലത്തില്‍ ചര്‍ച്ചയ്ക്ക് കാരണമാകും. രണ്ടു ടേം വ്യവസ്ഥയില്‍ പല എംഎല്‍എമാര്‍ക്കും ഇളവ്‌കൊടുക്കാനാണ് തീരുമാനമെങ്കിലും ശൈലജയ്ക്കു നല്‍കേണ്ട എന്ന തീരുമാനം വ്യാപക ചര്‍ച്ചയ്ക്ക് ഇടയാക്കിയേക്കും. വിവാദങ്ങളും വിഭാഗീയതയുമാണ് കായംകുളം എംഎല്‍എ യു പ്രതിഭയ്ക്കു സീറ്റ് നിഷേധിക്കാന്‍ കാരണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും പ്രതിഭയ്ക്കു സീറ്റ് നല്‍കുന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട കാലം മുതലുണ്ടായ വിവാദങ്ങളും പ്രതിഭയെ പാര്‍ട്ടിക്ക് അനഭിമതയാക്കി. മുന്‍ എംപി സി.എസ്. സുജാത, യുവനേതാവ് ശിവപ്രസാദ് എന്നിവര്‍ ആലപ്പുഴയില്‍ നിന്നുള്ള പട്ടികയിലുണ്ട്.

തളിപ്പറമ്പില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മത്സരിക്കാത്ത സാഹചര്യത്തില്‍ ഭാര്യയും ആന്തൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്സണുമായ പി.കെ ശ്യാമളയുടെ പേര് പരിഗണിക്കുന്നുണ്ട്. സെക്രട്ടേറിയറ്റ് യോഗത്തില്‍ തളിപ്പറമ്പ് സീറ്റിലേക്ക് ശ്യാമളയുടെ പേരില്‍ ചില എതിര്‍പ്പുകള്‍ ഉന്നയിക്കപ്പെട്ടു. എന്നാല്‍ ഈ വിയോജിപ്പ് രേഖപ്പെടുത്തിയാണ് പേര് സംസ്ഥാന കമ്മിറ്റിക്ക് കൈമാറാന്‍ തീരുമാനിച്ചതെന്നാണ് സൂചന. മറ്റ് സിറ്റിങ് എംഎല്‍എമാരായ എം.വിജിന്‍(കല്യാശ്ശേരി), കെ.വി സുമേഷ്(അഴീക്കോട്) ടി.ഐ മധുസൂദനന്‍(പയ്യന്നൂര്‍) എന്നിവര്‍ വീണ്ടും മത്സരിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇരിങ്ങാലക്കുടയില്‍ തന്നെ മത്സരിക്കും. എ വിജയരാഘവന്‍ മല്‍സരരംഗത്ത് എത്തിയാല്‍ ഭാര്യയായ ആര്‍ ബിന്ദുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പുനര്‍ചിന്തനത്തിനും സാധ്യതയുണ്ട്.

കഴിഞ്ഞ തവണ സീറ്റ് നിഷേധിച്ച തോമസ് ഐസക്കിനെ ഇക്കുറി ആലപ്പുഴയിലും തിരുവനന്തപുരത്തും പരിഗണിക്കുന്നുണ്ട്. ഐസക്കിനൊപ്പം ഒഴിവാക്കിയ മുന്‍മന്ത്രി ജി സുധാകരന്റെ പേര് പാര്‍ട്ടി ഇക്കുറിയും പരിഗണിക്കുന്നില്ല.

Post a Comment

Previous Post Next Post
Join Our Whats App Group