കൂത്തുപറമ്പില്‍ കടന്നല്‍ കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം
കണ്ണൂർ : കൂത്തുപറമ്പില്‍ കടന്നല്‍ കുത്തേറ്റ് വയോധിക മരിച്ചു. തൈക്കണ്ടി മടപ്പുരക്ക് സമീപം മൂന്നാം പിലാക്കൂലില്‍ വനജ(65) ആണ് മരിച്ചത്.
വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു. തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്ന വനജയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment