ആരോഗ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറിക്ക്
നേരെ സിപിഎം ഗുണ്ടാആക്രമണം : ഇരിട്ടിയിൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി
ഇരിട്ടി : ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ പയ്യന്നുർ പെരിങ്ങോത്ത് വെച്ച് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി ഷജീർ ഇക്ബാലിന് നേരെ നടന്ന സി.പി.എം ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച് യുത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സവാദ് പെരിയത്തിലിന്റെ അധ്യക്ഷതയിൽ യുത്ത് ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി ഫവാസ് പുന്നാട് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി കെ.വി റഷീദ്, യുത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അജ്മൽ ആറളം, ട്രഷറർ അസ്‌ലം മുഴക്കുന്ന്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഇ.കെ ശഫാഫ്, സൈനുദ്ധീൻ, മഹ്‌റൂഫ് മുണ്ടേരി, മുനീർ കരിക്കോട്ടക്കരി, ഷമൽ വമ്പൻ, പി.വി.സി ഷഹീർ, ഷംസീർ നരയംപാറ, പി.സി സലാൽ, ഫഹദ് പുഴക്കര, ഫൈസൽ പെരിയത്തിൽ, നിയാസ് വളോര, ഹാരിസ് പെരിയത്തിൽ, സിയാ പൊയിലൻ സത്താർ ഉളിയിൽ, അസ്‌ലം ചാവശ്ശേരി, സഹൽ ആറളം, കെ കെ ആർ റാഷിദ്, ആബിദ് വിളക്കോട് എന്നിവർ നേതൃത്വം നൽകി
Post a Comment