Join News @ Iritty Whats App Group

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണം; സംസ്ഥാന വ്യാപകമായി സിപിഎം-ഡിവൈഎഫ്ഐ പ്രതിഷേധം, കണ്ണൂരില്‍ വന്‍ സംഘര്‍ഷം

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണം; സംസ്ഥാന വ്യാപകമായി സിപിഎം-ഡിവൈഎഫ്ഐ പ്രതിഷേധം, കണ്ണൂരില്‍ വന്‍ സംഘര്‍ഷം


തിരുവനന്തപുരം/ കണ്ണൂര്‍:ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഎം പ്രതിഷേധം. കണ്ണൂർ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ ഡിസിസി ഓഫീസിലേക്ക് കല്ലേറിഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ വൻ സംഘർഷം ഉടലെടുത്തു. ഗേറ്റ് തുറന്നിട്ട് വെല്ലുവിളിച്ച കെഎസ്‌യു പ്രവർത്തകര്‍ എസ്എഫ്ഐക്ക് നേരെയും കല്ലേറ് നടത്തി. സംഘര്‍ഷത്തില്‍ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിക്ക് പരിക്കേറ്റു.

ആക്രമിച്ചവര്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ഡിവൈഎഫ്ഐ നേതൃത്വം പ്രതികരിച്ചു. നെയ്യാറ്റിൻകരയിൽ സിപിഎം പ്രവർത്തകർ യൂത്ത് കോൺ ഗ്രസിന്‍റെ രാപ്പകൽ സമര പന്തൽ തകർത്തു. എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ വി ഡി സതീശന്റെ ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. കാഞ്ഞിരപ്പള്ളിയില്‍ സിപിഎം-ഡിപൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസിന്‍റെ കൊടിമരം തകര്‍ത്തു. പതാക കത്തിച്ചു. പുതുയുഗ യാത്രയുടെ ബോര്‍ഡുകള്‍ തകര്‍ത്തു. കൊല്ലം പുനലൂരിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോൺഗ്രസിന്‍റെ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചു. കോഴിക്കോട് മുക്കത്തും ഡിവൈഎഫ്ഐ പ്രകടനത്തിനിടെ യുഡിഎഫ് ഫ്ലക്സ്‌ ബോർഡുകൾ നശിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group