Join News @ Iritty Whats App Group

'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ, അഭിനന്ദനം'; രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ച്സാ വിയത്തുൽ സൂഫിയ പ്രതിനിധികൾ

'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണ, അഭിനന്ദനം'; രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ച്സാ വിയത്തുൽ സൂഫിയ പ്രതിനിധികൾ


തിരുവനന്തപുരം:ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ച് കുരുവട്ടുർ സാവിയത്തുൽ സൂഫിയ പ്രതിനിധികൾ. തിരുവനന്തപുരത്ത് ബി.ജെ.പി ആസ്ഥാനമായ മാരാർജി ഭവനിലെത്തിയായിരുന്നു സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയും അഭിനന്ദനവും അറിയിച്ചാണ് കുരുവട്ടുർ സാവിയത്തുൽ സൂഫിയ പ്രതിനിധികൾ എത്തിയത്. പ്രതിനിധികളായ നൗഷാദ് അഹ്സനി ഒതുക്കുങ്ങൽ, തൊഴിയൂർ കുഞ്ഞി മുഹമ്മദ് സഖാഫി എന്നിവർ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി.

സാവിയത്തു സൂഫിയ നേതാവ് ശൈഖുന ഹാഫിള് ഉസ്താദിന്റെ നിർദേശപ്രകാരമാണ് പ്രതിനിധികൾ എത്തിയതെന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മനുഷ്യരിൽ പരസ്പര സ്നേഹം നില നിർത്തുന്നതിന് സൂഫി ധാര വഹിച്ച പങ്ക് വലുതാണെന്നും അത്തരം നീക്കങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പിന്തുണ ശ്ശാഘനീയമാണെന്നും നൗഷാദ് അഹ്സനി ഒതുക്കുങ്ങലും തൊഴിയൂർ കുഞ്ഞി മുഹമ്മദ് സഖാഫിയും പറഞ്ഞു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽ സലാം, ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശൈഖ് ഷാഹിദ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group