Join News @ Iritty Whats App Group

സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പടിയൂർ സ്വദേശി മരിച്ചു

സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പടിയൂർ സ്വദേശി മരിച്ചു
 

ഇരിട്ടി: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പടിയൂർ സ്വദേശി മരിച്ചു. പടിയൂരിലെ മുൻ ഹോട്ടൽ വ്യാപാരിയും പടിയൂർ മഹല്ല് കമ്മിറ്റി പ്രസിഡന്റുമായ മുഹമ്മദ് (68) ആണ് മരിച്ചത്. പടിയൂർ പുത്തൻപറമ്പ് മുസ്‌ലിം പള്ളിക്ക് സമീപം വെച്ചായിരുന്നു അപകടം. മുഹമ്മദ് സഞ്ചരിച്ച സ്കൂട്ടറും കുയിലൂർ സ്വദേശികൾ സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കുയിലൂർ സ്വദേശികളായ സഞ്ജയ് രാജ്, അനുജിത് എന്നിവർക്കും പരിക്കേറ്റു.

സീനത്ത് ആണ് മുഹമ്മദിൻ്റെ ഭാര്യ. മക്കൾ: സുലൈഖ, മൈമൂന, സറീന. മരുമക്കൾ: സജീർ, യൂസുഫ്, ശരീഫ്. ഇന്ന് (ബുധനാഴ്ച ) വൈകുന്നേരം ആറുമണിക്ക് പുത്തൻപറമ്പിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം തുടർന്ന് ജുമാഅത്ത് പള്ളി ശ്മശാനത്തിൽ സംസ്കരിക്കും

Post a Comment

Previous Post Next Post
Join Our Whats App Group